Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]
ചെയ്തു .
പുള്ളി അത് ഒരു ചിരിയോടെ നോക്കികൊണ്ട് വീണ്ടും കണ്ണുകളടച്ചുകൊണ്ട് സീറ്റിലേക്ക് ചാരി . അങ്ങനെ നട്ടപാതിരാ ആകുമ്പോഴാണ് ഞങ്ങൾ തിരിച്ചു വീട്ടിലെത്തിയത് . വീടെത്തുന്നതിനു കുറച്ചുമുമ്പേ അച്ഛൻ വിളിക്കാതെ തന്നെ ഉറക്കമുണർന്നിരുന്നു . ഞങ്ങൾ വരുമെന്നറിയാവുന്നതുകൊണ്ട് വീടിന്റെ ഗേറ്റോക്കെ മലർക്കെ തുറന്നിട്ടിട്ടുണ്ട് .
ഇടക്കിടെ ഞങ്ങൾ എവിടെയെത്തി എന്നറിയാനുള്ള മഞ്ജുസിന്റെ മെസ്സേജുകൾ അഞ്ജുവിനു കിട്ടുന്നതുകൊണ്ട് മഞ്ജുസും അമ്മയും ഞങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു . കാർ മുറ്റത്തേക്ക് കയറിയതും മഞ്ജുസും അമ്മയും ഇരിക്കുന്ന കസേരകളിൽ നിന്നെഴുനേറ്റു ഞങ്ങളെ ആകാംക്ഷയോടെ നോക്കി .
കാർ നിന്നതോടെ അച്ഛൻ ആദ്യം പുറത്തേക്കിറങ്ങി . എന്റെ അടുക്കൽ ഗൗരവം കാണിക്കുമെങ്കിലും അമ്മയുടെ അടുത്ത് അതൊന്നും ഏൽക്കില്ല . അതുകൊണ്ട് കാറിൽ നിന്ന് ഇറങ്ങിയ ഉടനെ കക്ഷി അമ്മയെയും മഞ്ജുസിനെയും നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു. പിന്നാലെ അഞ്ജുവും ഞാനും ഇറങ്ങി . അഞ്ജു അച്ഛനോടൊപ്പം ഉമ്മറത്തേക്ക് കയറി .
ഞാൻ ബാഗും പെട്ടിയും ഒകെ എടുക്കാനായി ഡിക്കി തുറന്നു മുറ്റത്തു തന്നെ നിൽപ്പുണ്ട് .
"ആരും കിടന്നില്ലേ ?"
ഉമ്മറത്തേക്ക് കയറികൊണ്ട് അച്ഛൻ ഗൗരവത്തിൽ തിരക്കി .
"ഇല്ലച്ഛാ ..അച്ഛൻ വന്നിട്ട് കിടക്കാം ന്നു വെച്ചു"
ആ ചോദ്യത്തിന് മഞ്ജുസ് ആണ് മറുപടി നൽകിയത് .
"ഹ്മ്മ് ..മോൾക്ക് സുഖല്ലേ ? പിള്ളേരൊക്കെ ഉറങ്ങികാണും അല്ലെ .."
മഞ്ജുസിന്റെ തോളിൽ പയ്യെ തട്ടികൊണ്ട് അച്ഛൻ പയ്യെ ചോദിച്ചു . ഇങ്ങേർക്ക് അവളോട് മാത്രം ഇത്ര സോഫ്റ്റ് കോർണർ എന്താണെന്നു ഞാനും സംശയിക്കാതിരുന്നില്ല !എന്റെ പ്രേമകാര്യം അറിഞ്ഞപ്പോൾ എന്റെ മോന്തക്കിട്ട്
💬 Comments
View all comments