0%
Chapter 1

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Author : Sagar Kottapuram | Read All Parts | 👁 200 |

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

Rathishalabhangal Life is Beautiful 8 | Author : Sagar Kottapuram

Previous Part

കാറിൽ നിന്നിറങ്ങിയതും അമ്മായിയും വീണയും കൂടി ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു . ഡ്രൈവിംഗ് സീറ്റിൽ നിന്ന് റോസ് മോളെയും കൊണ്ടിറങ്ങിയ എന്നെ അമ്മായി അത്ഭുതത്തോടെ നോക്കി . "ആഹ് ഹാ ..ഈ ചുന്ദരി ആണോ ഡ്രൈവർ ?" മോഹനവല്ലി അമ്മായി പുഞ്ചിരിച്ചുകൊണ്ട് റോസ്‌മോളുടെ നുണക്കുഴി കവിളിൽ പയ്യെ നുള്ളി . "അത് അവന്റെ അടുത്തൂന്നു പോവില്ല ആന്റി ...വല്ലാത്ത കഷ്ടം ആണ് " മഞ്ജുസ് ആണ് അതിനുള്ള മറുപടി പറഞ്ഞത് . അപ്പോഴേക്കും വീണ മഞ്ജുവിന്റെ അടുത്തെത്തി അവളെ ചേർത്തുപിടിച്ചു . "വാ ചേച്ചി...എടാ അപ്പൂസേ ചേച്ചീനെ മറന്നോ നീ .?" വീണ ആദിയെ നോക്കി ചിണുങ്ങി .  എന്ത് മറിമായം ആണെന്ന് അറിയില്ല മഞ്ജുസ് അവനെ അവളുടെ അടുത്തേക്ക് നീട്ടിയതും ചെറുക്കൻ വീണയുടെ അടുത്തേക്ക് ചാഞ്ഞു ! പിന്നെ അധിക നേരം മുറ്റത്തു നിക്കാതെ ഞങ്ങളെല്ലാവരും ഉമ്മറത്തേക്ക് കയറി . കൃഷ്ണൻ മാമൻ  എനിക്കിരിക്കാനുള്ള കസേര പുള്ളിക്കടുത്തായി തന്നെ നീക്കിയിട്ടു . റോസിമോളെയും എടുത്തുകൊണ്ട് തന്നെ ഞാൻ ആ കസേരയിലേക്കിരുന്നു . "സുഖം അല്ലെ മോളെ ?" ഉമ്മറത്തേക്ക് കയറിയ മഞ്ജുസിനോടായി കൃഷ്ണൻ മാമ കുശലാന്വേഷണം തിരക്കി . "അതെ അമ്മാവാ ..." അവളതിന് ചിരിയോടെ മറുപടി നൽകി . "ആഹ്..പിന്നെ അച്ഛൻ വന്നല്ലേ കണ്ണാ ?" ഇത്തവണ എന്റെ നേരെ തിരിഞ്ഞു കൃഷ്ണനെ മാമ നെഞ്ച് ഒന്ന് തടവി . "ആഹ് വന്നിട്ടുണ്ട്...നാളെയോ മറ്റന്നാളോ ആയിട്ട് ഇങ്ങോട്ടൊക്കെ ഇറങ്ങാമെന്നു പറഞ്ഞിട്ടുണ്ട് " ഞാൻ പതിയെ തട്ടിവിട്ടു  . "അല്ല..മായ എവിടെ ? അവളെ കണ്ടില്ലലോ ?" ആദിയെ എടുത്തു നിൽക്കുന്ന വീണയെ നോക്കി അതിനിടയിൽ  മഞ്ജുസ് ചോദിച്ചു .

💬 Comments

View all comments