Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]
ഒച്ചവെക്കാൻ തുടങ്ങി .
"ചാ ച്ചാ...ഹീ...."
എന്റെ നേരെ ചൂണ്ടിക്കൊണ്ട് പെണ്ണ് ചിണുങ്ങാൻ തുടങ്ങി .
"ഡാ ഡാ ..ഇതിനെ കൂടി കൊണ്ടു പൊക്കോ .."
പെണ്ണിന്റെ കരച്ചില് കണ്ടതോടെ കൃഷ്ണൻ മാമ എന്നോടായി പറഞ്ഞു .
"ഓഹ് ഈ പെണ്ണിന്റെ ഒരു കാര്യം .."
ഞാൻ ഡ്രൈവിംഗ് സീറ്റിലിരുന്നുകൊണ്ട് തലക്ക് കൈകൊടുത്തു .അപ്പോഴേക്കും കൃഷ്ണൻ മാമ അവളെയും എടുത്തു മുറ്റത്തേക്കിറങ്ങി .പെണ്ണ് അപ്പോഴും ചെറിയ രീതിക്ക് കരയുന്നുണ്ട്.
"ച്ചാ ചാ ..ഹീ ..ഹീ .."
ചുണ്ടുകൾ കടിച്ചുപിടിച്ചുകൊണ്ട് അവളെന്നെ നോക്കി കരഞ്ഞു . ഞാൻ അവളെ കൂട്ടാതെ നാടുവിട്ടു പോകുവാണെന്നു കരുതിക്കാണും !
"എന്റെ പൊന്നുസേ....ഞാൻ ഒന്നങ്ങട് തന്നാൽ ഇണ്ടല്ലോ .."
കാറിൽ നിന്നും പുറത്തേക്കിറങ്ങി അവളെ ഏറ്റുവാങ്ങിക്കൊണ്ട് ഞാൻ കണ്ണുരുട്ടി . പക്ഷെ അവൾക്കതൊന്നും വിഷയമല്ല. എന്റെ കയ്യിലേക്ക് ചാടിയതും അവളുടെ കരച്ചിലൊക്കെ സ്വിച്ച് ഇട്ടപോലെ നിന്നു.
"എന്താടി നിനക്ക് ...കീ കീ ന്നു കരയാൻ ?"
ഞാൻ അവളെ എന്റെ നേരെ ഉയർത്തിപ്പിടിച്ചു ചിണുങ്ങി . പെണ്ണതു കേട്ട് കുലുങ്ങി ചിരിക്കുന്നുണ്ട് .
"ച്ചാ ച്ചാ .."
അവളെന്നെ നോക്കി കൈകൾ കൂട്ടികൊണ്ട് ചിരിച്ചു .
"അവളുടെ ഒരു ചാച്ചാ .."
ഞാൻ ചിരിച്ചുകൊണ്ട് പെണ്ണിന്റെ കവിളൊന്നു മുത്തി . അവൾ തിരിച്ചും .കൃഷ്ണൻ മാമ അതെല്ലാം നോക്കി കൗതുകത്തോടെ നിൽപ്പുണ്ട് .
"എന്ന ഞാൻ പോയിട്ട് വരാം വല്യമ്മാമ "
റോസിമോളെ എടുത്തുപിടിച്ചുകൊണ്ട് ഞാൻ പുള്ളിയെ നോക്കി .
അതിനു കക്ഷി തലയാട്ടി സമ്മതവും അറിയിച്ചു . പിന്നെ റോസിമോളെയും എടുത്തു
💬 Comments
View all comments