0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
ബിന്ദു അമ്മായിയുമായൊക്കെ കുറച്ചു നേരം ഞാൻ വിശേഷങ്ങൾ  പറഞ്ഞിരുന്നു . പിന്നെ അവരെല്ലാം ഉച്ചക്കുള്ള ഭക്ഷണം റെഡി ആക്കാനുള്ള പ്ലാനിൽ അടുക്കളയിലേക്ക് വലിഞ്ഞു . അതോടെ കൃഷ്ണൻ മാമയും ഞാനും മാത്രം ഉമ്മറത്ത് ബാക്കിയായി . റോസിമോളെ എന്റെ കയ്യിൽ നിന്നും എടുത്തു അകത്തേക്ക് പോകുന്ന വഴി  ബിന്ദു അമ്മായി  കൂടെ കൊണ്ടുപോയി . "കാർത്തി ഇപ്പൊ ബാംഗ്ലൂരിൽ തന്നെ ആണോ ജോലി ?" കൃഷ്ണൻ മാമയുടെ ഇളയ മകനെ കുറിച്ച് ഞാൻ പുള്ളിയോട് തിരക്കി . "ആഹ് ..ആ ചെക്കന് ഞങ്ങളെ ഒന്നും കണ്ടില്ലേലും കുഴപ്പമില്ല എന്ന് തോന്നണൂ . ആണ്ടിലൊരിക്കലെ വരൂ " കൃഷ്ണൻ മാമ കുറച്ചു അതിശയോക്തി കലർത്തികൊണ്ട് പറഞ്ഞു ചിരിച്ചു . "ഹ്മ്മ് ...ഇടക്കു എനിക്ക്  മെസ്സേജ് അയക്കാറുണ്ട് ..." ഞാൻ പയ്യെ പറഞ്ഞു കൃഷ്ണൻ മാമയെ നോക്കി . "ആഹ്...ഇവിടേക്കും വിളിക്കാറൊക്കെ ഉണ്ട്...പക്ഷെ സംസാരം ഒകെ നിന്റെ അമ്മായിയോടാ.." കൃഷ്ണൻ മാമ ചെറു ചിരിയോടെ പറഞ്ഞു . ഞങ്ങളുടെ സംസാരം അങ്ങനെ നീണ്ടു ...അതിനിടെ മഞ്ജുസ് എന്നെ തിരഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് വന്നു . ആദിയെ അകത്തുള്ള ആർക്കോ കൈമാറിയതുകൊണ്ട് ഫ്രീ ബേർഡ് ആയിട്ടാണ് വരവ് . "നിങ്ങടെ പരദൂഷണം ഒകെ കഴിഞ്ഞോ ?" ഉമ്മറത്തേക്ക് വന്നു ഞങ്ങളെ നോക്കി പുഞ്ചിരിച്ച മഞ്ജുസിനോടായി ഞാൻ പയ്യെ തിരക്കി . "ആഹ്...കഴിഞ്ഞു .." അവൾ അതിനു ചിരിയോടെ മറുപടി നൽകി . പിന്നെ കൃഷ്ണൻ മാമയെ നോക്കി ഒന്ന് പുഞ്ചിരിച്ചു . "കവി ..ഒന്ന് വന്നേ ..എനിക്കൊരു കാര്യം പറയാൻ ഉണ്ട് .."

💬 Comments

View all comments