Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]
സെൽഫിയും വീഡിയോ കാൾ ഉം എന്നെ കാണിച്ചില്ലെങ്കിൽ നിനക്കു ഉറക്കം കിട്ടൂലല്ലേ ?"
മഞ്ജുസ് എന്റെ വയറിനിട്ടു പയ്യെ ഇടിച്ചുകൊണ്ട് ചിരിച്ചു .
"ആഹ്..അതൊക്കെ കള ..അവളെന്തിനാ വിളിച്ചേ ?"
ഞാൻ പെട്ടെന്ന് തമാശ കളഞ്ഞു സീരിയസ് ആയി .
"ചുമ്മാ .. നീ പൈസ എന്തേലും അവൾക്കു കൊടുക്കാമെന്നു പറഞ്ഞോ ?"
മഞ്ജുസ് സ്വല്പം ഗൗരവത്തിൽ എന്നെ നോക്കി . അവളുടെ ക്യാഷ് ആണല്ലോ ഞാനിട്ടു തിരിമറി ചെയ്യുന്നത് . അതുകൊണ്ട് ആ ചോദ്യം ചെയ്യലിൽ കുറ്റം പറയാനൊക്കില്ല .
"ആഹ് ..എന്തെടോ ? വല്ല കുഴപ്പവും ഉണ്ടോ ?"
ഞാൻ അവളെ ചെറിയൊരു പരുങ്ങലോടെ നോക്കി .
"എന്ത് കുഴപ്പം ? ക്യാഷ് അവൾക്കു കിട്ടി..നിന്നോട് താങ്ക്സ് പറയാൻ പറഞ്ഞു ...അത്രേ ഉള്ളു ..."
മഞ്ജുസ് നിസാരമട്ടിൽ പറഞ്ഞു ചിരിച്ചു .
"ഓ ...അതാണോ ..."
ഞാൻ ചെറിയൊരു ആശ്വാസത്തോടെ ശ്വാസം വിട്ടു . പിന്നെ മഞ്ജുസിനൊപ്പം ഗേറ്റിനടുത്തേക്കു നീങ്ങി ചില്ലറ തമാശകളൊക്കെ പറഞ്ഞു നിന്നു . കൂടുതലും റോസ്‌മേരിയുടെ കാര്യം തന്നെ ആയിരുന്നു .
ഞാൻ ബിസിനസ്സിന്റെ കാര്യത്തിന് ബാംഗൂരിൽ പോയാൽ റോസമ്മയോടൊപ്പം അവളുടെ ഫ്ലാറ്റിലാണ് താമസിക്കുന്നത് . ഇടക്കു മഞ്ജുസ് വിളിക്കുമ്പോൾ അവളാണ് എന്റെ ഫോൺ അറ്റൻഡ് ചെയ്യാറ് .ആദ്യമൊക്കെ മഞ്ജുസിനു അത് ദേഷ്യം ആയിരുന്നു .
"കവിൻ..കുളിക്കുവാണ് മഞ്ജു ..ഞാൻ വന്നാൽ പറയാം ..."
"അവൻ ടോയ്‌ലെറ്റിൽ ആണ് മഞ്ജു .."
എന്നൊക്കെ മാത്രമേ റോസ്‌മേരി പറയുകയുള്ളൂ . എന്നാലും മഞ്ജുസിനു കലിപ്പ് ആണ് .
"അവളാരാ നിന്റെ ഫോൺ
💬 Comments
View all comments