Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]
.
"നീ എന്തുവേണേൽ ചെയ്യ് ..എന്തായാലും എനിക്ക് ഫുഡ് ഒന്നും വേണ്ട ..മെനക്കെട്ട് ഉണ്ടാക്കിയതല്ലേ..മഞ്ജു ചേച്ചി ഒറ്റയ്ക്ക് തിന്നോ "
അവളെ നോക്കി കടുപ്പിച്ചൊന്നു പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു .
"ഡാ ഡാ...പ്ലീസ് അങ്ങനെ പോവല്ലേ..ഞാൻ മിണ്ടില്ലാട്ടോ .."
മഞ്ജുസ് വേഗത്തിൽ നടന്നു നീങ്ങുന്ന എന്നെ നോക്കി ചിണുങ്ങി .
"വേണേൽ മിണ്ടിയാൽ മതി..നിര്ബന്ധമില്ല ..."
ഞാനതിനു ചിരിയോടെ മറുപടി നൽകി .
"പോടാ....നീയിങ്ങു വാ ..എന്ന ഞാനും കഴിക്കില്ല ..."
മഞ്ജുസ് തീർത്തു പറഞ്ഞു . അവളത്തൊരു തമാശക്ക് പറഞ്ഞതാണെന്നേ ഞാനും കരുതിയുള്ളൂ . പക്ഷെ പറഞ്ഞപോലെ കക്ഷി രാവിലെ ഒന്നും കഴിച്ചില്ല . പിന്നെ സ്വല്പം കഴിഞ്ഞു ഉച്ച നേരത്താണ് അവളെന്നെ ഫോണിൽ വിളിക്കുന്നത് .
"ആഹ്..പറയെടോ ..."
ഫോൺ ചെവിയോട് ചേർത്ത് ഞാൻ പയ്യെ തിരക്കി . രാവിലത്തെ ദേഷ്യമൊക്കെ അപ്പോഴേക്കും അലിഞ്ഞിരുന്നു .
"നീ എവിടെയാ കവി...?"
സ്വല്പം തളർന്ന ശബ്ദത്തോടെ അവള് ചോദിച്ചു .
"ഞാൻ ഓഫീസിൽ തന്നെയാ ..അല്ലെടി പോത്തേ നീ കിടന്നു ഉറങ്ങുവാണോ? സൗണ്ട് ഒക്കെ മാറിയല്ലോ ?"
ഞാൻ അതിനു മറുപടി നൽകി ചിരിച്ചു .
"നീ ഒന്ന് ഇങ്ങോട്ട് വരുമോ ? എനിക്ക് നല്ല സുഖം ഇല്ലെടാ ..."
ഇത്തവണ മഞ്ജുസ് സ്വല്പമൊരു വിഷമത്തോടെ പറഞ്ഞു .
"അയ്യോ ..അതെന്തു പറ്റിയെടി ?"
ഞാൻ ചെറിയൊരു ആധിയോടെ ചോദിച്ചു .
"അറിയില്ലെടാ ..തല കറങ്ങുന്ന പോലെ ...നീ ഒന്ന് എളുപ്പം വരോ ?"
മഞ്ജുസ് ഒരു അഭ്യർത്ഥന പോലെ ചോദിച്ചു .
"പിന്നെന്താ വരാലോ....നിനക്കു വേറെ കുഴപ്പം ഒന്നും ഇല്ലാലോ ?"
ഞാൻ ചെറിയ സംശയത്തോടെ തിരക്കി .
"ഇല്ലെടാ ..നീ വേഗം വാ ..."
മഞ്ജു സൗണ്ട് ഒക്കെ ഒന്ന് ശരിപ്പെടുത്തികൊണ്ട് പറഞ്ഞു .
പിന്നെയൊന്നും നോക്കാതെ ഞാൻ വേഗം അവിടെ നിന്ന് കാർ എടുത്തു ഇറങ്ങി . വളരെ പെട്ടെന്ന് തന്നെ ഞങ്ങളുടെ താമസ സ്ഥലത്തേക്ക് എത്തിച്ചേർന്നു . കാറിൽ നിന്ന് ഇറങ്ങി വീടിന്റെ വാതിൽ തള്ളി തുറന്നുകൊണ്ട് ഞാൻ പയ്യെ
💬 Comments
View all comments