Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]
അകത്തേക്ക് കയറി .
റൂമിലേക്ക് കയറിചെന്നതും മഞ്ജുസ് ബെഡിൽ കമിഴ്ന്നു കിടക്കുന്നുണ്ട് . എന്റെ ടി-ഷർട്ടും ട്രാക്ക് സ്യൂട്ടും ആണ് അവളുടെ വേഷം !
"ഉറങ്ങുവാണോ ?"
ഞാൻ റൂമിലേക്ക് കടന്നുകൊണ്ട് ചിരിയോടെ തിരക്കി . ആ ശബ്ദം കേട്ടതും അവള് പെട്ടെന്ന് ഞെട്ടി തിരിഞ്ഞു .
"ഏയ് അല്ലെടാ..ചുമ്മാ കിടന്നതാ.."
മഞ്ജുസ് എന്ന് നോക്കി ഒരു മങ്ങിയ ചിരി പാസ്സാക്കി . പക്ഷെ ഒന്നുറങ്ങി എണീറ്റ പോലെ ആണ് അവളുടെ മുഖം ! സ്വല്പം ക്ഷീണിച്ചിട്ടുണ്ട് .
"തല കറക്കം മാറിയോ ?"
ഞാൻ പെട്ടെന്ന് ബെഡിലെക്കിരുന്നുകൊണ്ട് അവളെ എണീപ്പിച്ചു ഇരുത്തി .
"ഇല്ല ..."
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി .
"ഹ്മ്മ്..എന്ന വാ നമുക്ക് ഡോക്ടറെ കാണാം .."
ഞാൻ അവളുടെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് ചിണുങ്ങി .
"ഏയ് അതൊന്നും വേണ്ട ...."
മഞ്ജുസ് എന്നെ നോക്കി ചിരിയോടെ പറഞ്ഞു .
"പിന്നെ ?"
ഞാൻ അവളെ സംശയത്തോടെ നോക്കി .
"പിന്നെ ഒന്നും ഇല്ല ...നീ വല്ലതും കഴിച്ചോ ?"
മഞ്ജുസ് എന്ന് ചോദ്യഭാവത്തിൽ നോക്കി .
"ഹ്മ്മ്....പോണ വഴിക്ക് കഴിച്ചു ...നീയോ ?"
ഞാൻ പയ്യെ ചോദിച്ചു .
"ഒന്നും കഴിച്ചില്ല ..നീ ഞാൻ ഉണ്ടാക്കിയത് ഒന്നും നോക്കിയത് പോലും ഇല്ലാലോ "
മഞ്ജുസ് ചെറിയ പരിഭവത്തോടെ എന്നെ നോക്കി . ആ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ചെറിയൊരു വിഷമം തോന്നി . ഞാൻ കഴിക്കാത്തതുകൊണ്ട് അവളും കഴിച്ചില്ലെന്നു കേട്ടപ്പോള് ....മാത്രമല്ല ഞാൻ പുറത്തു നിന്ന് കഴിക്കുവേം ചെയ്തു !
"ബെസ്റ്റ് ...അപ്പൊ ചുമ്മാതൊന്നും അല്ല തലകറക്കം "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . അതുകേട്ടു മഞ്ജുസും ചെറുതായി ചിരിച്ചു .
"പക്ഷെ ഇത് അതൊന്നും അല്ലെടാ..."
മഞ്ജുസ് എന്റെ ഭാവം നോക്കി പയ്യെ ചിരിച്ചു . ഞാൻ ഒന്നും മനസിലാകാത്ത മട്ടിൽ അവളെയും നോക്കി .അപ്പോഴേക്കും അവളെന്റെ അടുത്തേക്ക് തൊട്ടുരുമ്മി ഇരുന്നു .
"എന്നോട് ദേഷ്യം ആണോ ?"
മഞ്ജുസ് എന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് ചോദിച്ചു .
💬 Comments
View all comments