Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]
. അവളുടെ കണ്ണിൽ ചെറുതായി നനവ് പൊടിഞ്ഞിട്ടുണ്ട്. ഇനി പ്രസവം കഴിഞ്ഞു കൊച്ചിന്റെ തൊണ്ണൂറു വരെ സ്വന്തം വീട്ടിൽ ആണലോ താമസം . അതുവരെ എല്ലാവരെയും പിരിഞ്ഞിരിക്കണം .
"പോട്ടെടി.".
വിൻഡോവിലൂടെ ഇടം കൈ പുറത്തേക്കിട്ട് വീണയുടെ കൈപിടിച്ചുകൊണ്ട് മായേച്ചി പയ്യെ യാത്ര ചോദിച്ചു . വീണയും അതിനു ചെറിയ വിഷമത്തോടെ മൂളി . മായേച്ചിയും വീണയും തമ്മില് നല്ല കൂട്ടാണ്.
ആ സമയം കൊണ്ട് മഞ്ജുവും പുറകിലെ സീറ്റിലേക്ക് കയറി . ആദികുട്ടനെ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ടാണ് മഞ്ജുസ് മായേച്ചിയുടെ സമീപത്തായി ചെന്നിരുന്നത് . അപ്പോൾ തന്നെ ഞാനും അങ്ങോട്ടേക്കു നീങ്ങി. എന്റെ തോളിൽ മയങ്ങിക്കിടന്ന റോസ് മോളെ ഞാൻ മഞ്ജുസിന്റെ നേർക്ക് നീട്ടി .
"മോള് ഉറങ്ങി ..ഇതിനെ കൂടി പിടിക്കെടോ"
ഞാൻ അവളെ നോക്കി പയ്യെ പറഞ്ഞു . അതോടെ ഉണർന്നിരുന്ന ആദികുട്ടനെ അവൾക്കും മായേച്ചിക്കും ഇടയിലുള്ള ഗ്യാപ്പിൽ ഇരുത്തികൊണ്ട് മഞ്ജുസ് റോസിമോളെ ഏറ്റുവാങ്ങി . അതോടെ ഞാൻ ഡോർ അടച്ചുകൊണ്ട് മുൻപിലെ സീറ്റിലേക്ക് ചെന്ന് കയറി . പിന്നെ കൂടി നിൽക്കുന്നവരെയൊക്കെ നോക്കി അവസാനമായി ഒന്നുടെ യാത്ര പറഞ്ഞു . പിന്നെ കാര് റിവേഴ്‌സ് എടുത്തുകൊണ്ട് പുറത്തേക്ക് നീങ്ങി . ഞങ്ങളുടെ വണ്ടി കണ്ണിൽ നിന്നും മായും വരെ അവരൊക്കെ മുറ്റത്തു തന്നെ നിന്നു .
അവിടെ നിന്നും സ്വല്പം മുന്നോട്ടു നീങ്ങിയതോടെ മായേച്ചി സങ്കടമൊക്കെ മറന്നു . പിന്നെ മഞ്ജുസമായി ഓരോന്ന് സംസാരിച്ചിരുന്നു . ആദികുട്ടനെ അവളുടെ തുടകൾക്കു മീതേക്ക് എടുത്തുവെച്ചുകൊണ്ട് മായേച്ചി സംസാരിച്ചു തുടങ്ങി .
"എടാ നീയെന്ന തിരിച്ചുപോണെ
💬 Comments
View all comments