Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]
..."
മഞ്ജുസിന്റെ കവിളിൽ ഇരു കൈതലവും ചേർത്ത് തഴുകികൊണ്ട് ഞാൻ ചിണുങ്ങി ."വേഗം ഡ്രസ്സ് മാറ് ...നമുക്ക് പോണ്ടേ..?"
ഞാൻ അവളെ നോക്കി പുരികം ഉയർത്തി .
"ഹ്മ്മ് ..."
മഞ്ജുസ് അതിനു മൂളി . പിന്നെ എന്നിൽ നിന്നും അകന്നുമാറികൊണ്ട് ടി-ഷർട്ടും ട്രാക്ക് സ്യൂട്ടും അഴിച്ചു കളഞ്ഞു ഒരു ഇളംനീല ചുരിദാറും അതെ നിറത്തിലുള്ള പാന്റും എടുത്തിട്ടു. പിന്നെ കണ്ണാടിയിൽ നോക്കി മുടിയൊക്കെ ചീകി മിനുക്കി , നെറ്റിയിലൊരു പൊട്ടും തൊട്ട് എന്നെ നോക്കി ചിരിച്ചു .
"പോകാം "
അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .
"ഹ്മ്മ് ..പോകാം .."
ഞാനും മൂളി . പിന്നെ മഞ്ജുസിനെ ചേർത്തുപിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി .അവൾ പ്രെഗ്നന്റ് ആയെന്നറിഞ്ഞപ്പോൾ എനിക്ക് അവളെ ചേർത്തുപിടിക്കുന്നതിൽ കൂടുതൽ സന്തോഷം തോന്നാതിരുന്നില്ല .അതിന്റെ കാരണം ഒന്നും ഇപ്പോഴും അറിയില്ല !
ഹോട്ടലിൽ കയറി നല്ല ചിക്കൻ ബിരിയാണിയൊക്കെ തട്ടിയ ശേഷം ഞങ്ങളൊരു ഹോസ്പിറ്റലിൽ പോയി ഗൈനക്കോളജി ഡോക്ടറെ കണ്ടു . മഞ്ജുസ് ഒറ്റക്കാണ് അകത്തേക്ക് കയറിയത് . ഞാൻ പുറത്തു തന്നെ ഇരുന്നു . ടെസ്റ്റ് റിസൾട്ട് അവരും വരെ ഞങ്ങൾ അവിടെ മിണ്ടിയും പറഞ്ഞുമൊക്കെ ഇരുന്നു . ഒടുക്കം റിസൾട്ടും വാങ്ങി മഞ്ജുസ് എന്റെ അടുക്കലേക്കെത്തി .
"വാ പോകാം .."
മഞ്ജുസ് എന്റെ കൈപിടിച്ച് മുന്നോട്ടു നടന്നു .
"എന്തായി ?"
ഞാനവളെ പ്രതീക്ഷയോടെ നോക്കി .
"എന്താവാൻ ..ഞാൻ അപ്പഴേ പറഞ്ഞില്ലേ ..."
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
"സ്..എന്റെ മോളെ ..അപ്പൊ ഞാൻ എല്ലാവരേം അറിയിക്കട്ടെ ..."
ഹോസ്പിറ്റൽ ആണെന്ന ബോധം മറന്നു അവളെ ചേർത്തുപിടിച്ചുകൊണ്ട് ഞാൻ ആവേശത്തോടെ ചോദിച്ചു .
"സ്സ്..ഡാ ഡാ ..ആള്ക്കാര് കാണും "
ഞാൻ ഒന്ന് ചേർത്ത് പിടിച്ചതും അവള് പരുങ്ങലോടെ ചുറ്റും നോക്കി . അതോടെ ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ദേഹത്തുനിന്നുള്ള പിടിമാറ്റി .
"എല്ലാവരേം അറിയിക്കട്ടെ ?"
ഞാൻ മഞ്ജുസിനെ പ്രതീക്ഷയോടെ നോക്കി ."വേണ്ട ...അതൊക്കെ ഞാൻ പറഞ്ഞോളാം ..നീ ഇങ്ങനെ തുള്ളല്ലേ "
മഞ്ജുസ് എന്റെ ആവേശം
💬 Comments
View all comments