0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
ചിരിയോടെ വീക്ഷിക്കുന്നുണ്ട് . രണ്ടു കാർ ഒകെ വീട്ടിൽ ഉണ്ടായിട്ടും അച്ഛനും അമ്മയും അഞ്ജുവും കൂടി ഓട്ടോയിൽ പോകുന്നത് എനിക്ക് നാണക്കേട് ആണ് !എന്റെ സൗണ്ടും അനക്കവും ഒകെ കേട്ടതോടെ മഞ്ജുവും അടുക്കളയിൽ നിന്ന് അരങ്ങത്തേക്കെത്തി. എന്തായാലും അച്ഛനും അമ്മയുമൊക്കെ പോയ ശേഷം കഴിക്കാമെന്നു ഞാൻ അവളോട് സ്വകാര്യം പറഞ്ഞു ഡൈനിങ് ടേബിളിനു അടുത്തിരുന്നു . ഒരു പിങ്ക് കളർ നൈറ്റി ആണ് അവളുടെ വേഷം ! അങ്ങനെ കുറച്ചു കഴിഞ്ഞതോടെ മാതാശ്രീയും ഒരുക്കം കഴിഞ്ഞു റൂമിൽ നിന്ന് പുറത്തിറങ്ങി . പിന്നെ എന്നോടും മഞ്ജുസിനോടും യാത്ര പറഞ്ഞു അഞ്ജുവിനോടൊപ്പം ഉമ്മറത്തേക്കിറങ്ങി . "എന്ന പോവല്ലേ ?" ഉമ്മറത്തിരിക്കുന്ന അച്ഛനെ നോക്കി എന്റെ മാതാശ്രീ ചോദിച്ചു . "ആഹ്..." പുള്ളി അമർത്തിമൂളികൊണ്ട് റോസിമോളെയും എടുത്തു എഴുനേറ്റു . "ഡാ കീ എവിടെ ?" എഴുനേറ്റു ഞങ്ങൾക്കടുത്തേക്കു വരവേ അച്ഛൻ ഗൗരവത്തിൽ തിരക്കി . അതോടെ എനിക്ക് ആശ്വാസമായി . ഞാൻ ആവശ്യപ്പെട്ട കാര്യം അച്ഛൻ അംഗീകരിച്ചിരിക്കുന്നു ! "കാറിന്റെ ഉള്ളിൽ തന്നെ കാണും .." ഞാൻ അതിനു ചെറു ചിരിയോടെ മറുപടി നൽകി . അതോടെ റോസ് മോളെ അച്ഛൻ തിരികെ എനിക്ക് തന്നെ സമ്മാനിച്ചു . ആദിയെ എടുത്തു നിന്നിരുന്ന അഞ്ജു അവനെ തിരിച്ചു മഞ്ജുവിന്റെ കൈകളിലേക്കും മടക്കി നൽകി . "എന്നാപ്പിന്നെ ഞങ്ങള് പോയിട്ട് വരാം മോളെ .." മഞ്ജുസിനെ നോക്കി എന്റെ അച്ഛൻ ഗൗരവത്തിൽ തന്നെ പറഞ്ഞു . അതിനു അവളും സമ്മത ഭാവത്തിൽ പുഞ്ചിരിച്ചു . അതോടെ അച്ഛനും അമ്മയും അഞ്ജുവും

💬 Comments

View all comments