0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.5K
കാര്യം പറഞ്ഞു .പിന്നെ അവളെ എന്നിൽ നിന്നും അടർത്തിമാറ്റാൻ ശ്രമിച്ചു .പക്ഷെ പെണ്ണ് സമ്മതിക്കാതെ ചിണുങ്ങി . "ചാ ചാ ..ഹ്ഹ .." അവളെന്റെ ഷർട്ടിൽ കുഞ്ഞു കൈകൾ ചുരുട്ടിപ്പിടിച്ചുകൊണ്ട് എന്നെ മുഖം ഉയർത്തി നോക്കി . "എന്തെടി പൊന്നോ ..." ഞാൻ അവളെ നോക്കി ചിണുങ്ങി . പിന്നെ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു . അപ്പോഴേക്കും കുളി കഴിഞ്ഞു അഞ്ജുവും അങ്ങോട്ടേക്കെത്തി . ഒരു ടി-ഷർട്ടും അയഞ്ഞ പാന്റും ആണ് അവളുടെ വേഷം . നൈറ്റ് ഡ്രസ്സ് ടൈപ്പ് ആണ് . തലയിൽ ടവൽ കുടുമ പോലെ ചുറ്റികെട്ടിയിട്ടുണ്ട് . "കണ്ണേട്ടൻ എപ്പോ വന്നു ?" എന്നെ ഹാളിൽ കണ്ടതും അവള് അന്തം വിട്ടു . "ഇപ്പൊ വന്നേ ഉള്ളു ..." ഞാൻ അവളുടെ ഭാവം കണ്ടു ചിരിച്ചു . "നീ ആ ടോണിക് ഇങ്ങു തന്നെ..ഞാൻ കൊടുക്കാം ..." പിന്നെ മഞ്ജുസിനെ നോക്കി മരുന്ന് ആവശ്യപ്പെട്ടു . അതോടെ അവള് ടോണിക് സ്വല്പം മൂടിയിലേക്ക് ഒഴിച്ച് അളവ് കൃത്യമാക്കി എടുത്തു . അത് കണ്ടതോടെ റോസിമോള് എന്റെ നെഞ്ചിൽ മുഖം പൊത്തികിടന്നു . "എന്ത് വാശിയാ പെണ്ണിന് ..." റോസ്‌മോളുടെ ഭാവം കണ്ടു മഞ്ജുസ് ചിരിച്ചു .
"ഏയ് ...പൊന്നൂസ് നല്ലകുട്ടിയാ ..അവള് ഇപ്പൊ കുടിക്കും അല്ലെടി പൊന്നോ " ഞാൻ അവളുടെ പുറത്തു തഴുകി പെണ്ണിനെ അടർത്തിമാറ്റി . പിന്നെ മഞ്ജുസിന്റെ കയ്യിൽ നിന്ന് ടോണിക് വാങ്ങി അവളെ നോക്കി .. ഇഞ്ചി കടിച്ച ഭാവത്തോടെ റോസിമോള് എന്നെയും നോക്കുന്നുണ്ട് .

💬 Comments

View all comments