0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.5K
അടിയങ്ങാട് കൊടുക്കണം " പെണ്ണിന്റെ വാശി ഓർത്തു അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു . "ശരിയാ...ഇപ്പൊ കുടിച്ചത് കണ്ടില്ലേ ..." മഞ്ജുസും അത് ശരിവെച്ചു . പിന്നെ പയ്യെ സോഫയിൽ നിന്നും എഴുനേറ്റു . "ചായ വേണോ ?" എന്തോ ഓർത്തെന്ന പോലെ മഞ്ജുസ് എന്നോടായി തിരക്കി . അപ്പോഴേക്കും അഞ്ജു വന്നു ആദിമോനെ സോഫയിൽ നിന്നുമെടുത്തു അവളുടെ ഒക്കത്തുവെച്ചു . "ചായ മാത്രം പോരാ ...തിന്നാനും എന്തേലും വേണം ...ഞാൻ ഉച്ചക്ക് ഫുഡ് കഴിച്ചതാ ..പിന്നെ ഒരു തുള്ളിവെള്ളം പോലും കുടിച്ചിട്ടില്ല.." ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു . "അയ്യോ..അതിനു ഇവിടെ ഒന്നും ഇല്ല .." മഞ്ജുസ് അതുകേട്ടതും നാവുകടിച്ചു .
"ഇല്ലെങ്കിൽ ഉണ്ടാക്കെടി..നിനക്കുപിന്നെ എന്താ ഇവിടെ പണി " ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു . "ഏയ് ഒരു പണിയും ഇല്ല ..സുഖ ജീവിതം ആണല്ലോ ..." മഞ്ജുസ് അതിനു മുഖം വെട്ടിച്ചുകൊണ്ട് ഒരു മറുപടിയും നൽകി .പിന്നെ ദേഷ്യത്തോടെ തിരിഞ്ഞു നടന്നു . "ദോശ മതിയോ..?" അടുക്കളയിലേക്ക് പോകും വഴി അവള് ഉറക്കെ വിളിച്ചു ചോദിച്ചു . "ചമ്മന്തിയും വേണം " ഞാൻ അതുകേട്ട് തട്ടിവിട്ടു . "ഉച്ചക്കത്തെ മീൻകറി ഉണ്ട് ..അതുകൂട്ടിയിട്ട് തിന്നാൻ പറ്റുമെങ്കി മോൻ തിന്ന മതി " പണിയെടുക്കാനുള്ള മടിയോർത്തു മഞ്ജുസ് ചിരിച്ചു . "ഇതിനെ ഡിവോഴ്സ് ചെയ്യെടോ കണ്ണേട്ടാ...എന്ത് ജാഡയാ" മഞ്ജുസിന്റെ സംസാരം കേട്ടു അഞ്ജു എന്നെ നോക്കി കണ്ണിറുക്കി . "നീ പോടീ..ഒരു അയ്യോ പാവം വന്നേക്കുന്നു .." മഞ്ജുസ് അതുകേട്ടു അഞ്ജുവിനെ നോക്കി പുച്ഛം വിതറി

💬 Comments

View all comments