0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.5K
. "ചുമ്മാ എന്നെകൊണ്ട് പറയിപ്പിക്കണ്ടേ .." മഞ്ജുസിന്റെ മറുപടികേട്ട് അഞ്ജു പിറുപിറുത്തു . പക്ഷെ അത് ശ്രദ്ധിക്കാതെ തന്നെ മഞ്ജുസ് അടുക്കളയിൽ കേറി . ആ സമയത്തു ഞാൻ റോസിമോളെയും എടുത്തു ഉമ്മറത്തേക്ക് നടന്നു . പനിപിടിച്ച കാരണം പെണ്ണിന് ഒരു ഉഷാർ ഇല്ല . ഉമ്മറത്തെ കസേരയിൽ ചെന്നിരുന്നു ഞാനവളെ എന്റെ നെഞ്ചിലേക്ക് ചെരിച്ചുകിടത്തി . ഒച്ചയും അനക്കവും ഒന്നുമില്ലാതെ തന്നെ മോളും അങ്ങനെ കിടന്നു . ഇരുകൈകളും അവള് എന്റെ നെഞ്ചിൽ അള്ളിപിടിച്ചിരുന്നു . പയ്യെ അവളുടെ പുറത്തു തഴുകി ഞാനും അവളെ ആശ്വസിപ്പിച്ചു . അങ്ങനെ ഇരിക്കെ തന്നെ റോസിമോള് ഉറങ്ങിപോവുകയും ചെയ്തു . പത്തു പതിനഞ്ചു മിനുട്ട് കഴിഞ്ഞതോടെ മഞ്ജുസ് ഉമ്മറത്തേക്കെത്തി . ദോശയും ചമ്മന്തിയും ഒക്കെ ഉണ്ടാക്കിയ ശേഷമുള്ള വരവാണ് .അരിപൊടി കലക്കി ഒഴിച്ച് ഉണ്ടാക്കുന്ന ഇൻസ്റ്റന്റ് ദോശ ! "ചായ എടുത്തുവെച്ചിട്ടുണ്ട്..വായോ " മഞ്ജുസ് എന്റെ അരികിലെത്തിക്കൊണ്ട് പയ്യെ വിളിച്ചു . "ഹ്മ്മ് ...അതിനെ കൊണ്ട് കിടത്തിക്കോ..ഉറങ്ങി .." ഞാൻ റോസ്‌മോളുടെ പുറത്തു തഴുകികൊണ്ട് പയ്യെ പറഞ്ഞു . അതോടെ മഞ്ജുസ് കുനിഞ്ഞു അവളെ എന്റെ നെഞ്ചിൽ നിന്നുമെടുത്തു . "പാവം ആണ് ..ഇന്ന് മിണ്ടിയിട്ടേ ഇല്ല .." ഉറങ്ങിത്തൂങ്ങിയ റോസ്‌മോളുടെ കവിളിൽ പയ്യെ ഉമ്മവെച്ചുകൊണ്ട് മഞ്ജു ചിരിച്ചു . "ഹ്മ്മ്..." ഞാൻ അതിനു പയ്യെ മൂളി . പിന്നെ ഹാളിലേക്ക് നടന്നു . ഡൈനിങ് ടേബിളിൽ മഞ്ജുസ് ഞാൻ പറഞ്ഞ പ്രകാരം ദോശയും തേങ്ങാ ചമ്മന്തിയും എടുത്തു വെച്ചിരുന്നു . പിന്നെ ഒരു ഗ്ലാസ് കട്ടനും.
ഞാൻ

💬 Comments

View all comments