0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.5K
ഇത്തവണ മഞ്ജുസ് കാര്യായിട്ട് തന്നെ പറഞ്ഞു ചിണുങ്ങി . "ഇല്ലെടി പുല്ലേ ....ഞാൻ ഉറങ്ങാൻ പോവാ ..എനിക്കിനി ഫുഡ് ഒന്നും വേണ്ട..നല്ല ക്ഷീണം ഉണ്ട് " ഞാനും ഗൗരവത്തിൽ പറഞ്ഞു .
"എന്താ വയ്യേ ?" മഞ്ജുസ് പെട്ടെന്ന് എന്നെ സംശയത്തോടെ നോക്കി . "ഏയ് ..നല്ല ഉറക്കം വരുന്നു ...അത്രേ ഉള്ളു " ഞാൻ ചിരിച്ചുകൊണ്ട് ബെഡിലേക്ക് മലർന്നു കിടന്നു . പിന്നെ അടുത്ത് കിടന്ന പുതപ്പും വലിച്ചുകേറ്റി. ഡ്രൈവ് ചെയ്ത ക്ഷീണവും തലവേദനയും ഒകെ ഉള്ളോണ്ട് പറഞ്ഞപോലെ ഞാൻ കിടന്നു ഉറങ്ങി . മഞ്ജുസ് എപ്പോ വന്നു കിടന്നു എന്നുപോലും ഞാൻ അറിഞ്ഞിട്ടില്ല . പിറ്റേന്ന് ആണ് ഞാൻ മായേച്ചിയെ കാണാൻ വേണ്ടി ഹോസ്പിറ്റലിലേക്ക് പോകാൻ തീരുമാനിച്ചത് . പക്ഷെ അതിനും മുൻപേ മഞ്ജുസിനെ കോളേജിൽ കൊണ്ടുവിടാൻ ഉണ്ടായിരുന്നു . ഞാൻ വീട്ടിൽ ഉണ്ടെങ്കിൽ അങ്ങനെ ആണ് . അവളെ രാവിലെ കൊണ്ട് വിടാനും തിരിച്ചു കൊണ്ട് വരാനുമൊക്കെ ഞാൻ പോണം . അന്നും പതിവ് പോലെ തന്നെ .പക്ഷെ ഇത്തവണ അവളുടെ കാറ് കംപ്ലയിന്റ് ആയി എന്നൊരു ന്യായീകരണം കൂടി ഉണ്ട്. രാവിലെ മര്യാദക്ക് കിടന്നുറങ്ങിയിരുന്ന എന്നെ അവളാണ് വിളിച്ചുണർത്തിയത് .പോകാനുള്ള ഡ്രസ്സ് ഒകെ അണിഞ്ഞു സുന്ദരി ആയിട്ടാണ് നിൽപ്പ്. ഒരു ബ്രൗൺ കളർ ബ്ലൗസും കറുപ്പും ബ്രൗണും കലർന്ന സാരിയുമാണ് വേഷം . ഇടതു കയ്യിൽ ഒരു വാച് കെട്ടിയിട്ടുണ്ട് . വലതു കയ്യിൽ ഒരു ഇടിവള പോലത്തെ സ്വർണത്തിന്റെ വളയും ഉണ്ട് . "കവി ..ഡാ...ഒന്ന് എണീക്ക് ഡാ "

💬 Comments

View all comments