0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
ഓഫ് ചെയ്തു .
"ഓരോ കോപ്പ് ..." പിന്നെ പിറുപിറുത്തു . ഞാൻ അതൊക്കെ കണ്ടു ചിരിക്കുന്നുണ്ട് . "അത് പാട്ടല്ലേ ...അതവിടെ പാടിക്കോട്ടെ ...നീ എന്തിനാ വേണ്ടാത്തതൊക്കെ വിചാരിക്കുന്നെ " ഞാൻ അവളെ നോക്കി ഒന്നുമറിയാത്ത ഭാവം നടിച്ചു . "മിണ്ടാതെ വണ്ടി വിട്ട മതി ...പാട്ടും കൂത്തും ഒന്നും വേണ്ട ": മഞ്ജുസ് തീർത്തു പറഞ്ഞു . അതോടെ പിന്നെ ഞാൻ സ്പീഡ് കൂട്ടി വിട്ടു .അധികം താമസിയാതെ തന്നെ ഞങ്ങള് കോളേജിലേക്കെത്തി. പഴയ ഓർമ്മകൾ മേയുന്ന ചെറിയ റോഡിലേക്ക് കടന്നപ്പോൾ തന്നെ എനിക്കൊരു കുളിരു കോരി . വഴിയിലൂടെ കിന്നാരം പറഞ്ഞും പൊട്ടിച്ചിരിച്ചും നടന്നു നീങ്ങുന്ന സ്റ്റുഡന്റസ് ..അതിനിടയിലൂടെ ഒഴുകുന്ന ഞങ്ങളുടെ സ്വിഫ്റ്റ് കാർ . ഉള്ളിൽ ഇരിക്കുന്ന എന്നെയും മഞ്ജുസിനെയുമൊക്കെ വഴിയിലൂടെ നടക്കുന്ന പിള്ളേര് ശ്രദ്ധിക്കുന്നുമുണ്ട് . മഞ്ജുസ് മാരീഡ് ആണെന്നൊക്കെ അറിയാമെങ്കിലും ഞാൻ ആണ് അവളുടെ കെട്ട്യോൻ എന്ന് അധികം പിള്ളേർക്കൊന്നും അറിയില്ല . "മിസ് ചെയ്യുന്നുണ്ട് അല്ലെ ?" പെട്ടെന്നുള്ള എന്റെ ഭാവമാറ്റം കണ്ടു മഞ്ജുസ് ചിരിച്ചു . അപ്പോഴേക്കും ഞങ്ങള് പാർക്കിംഗ് സൈഡിൽ എത്തിയിരുന്നു . "ഹ്മ്മ് ...ഞാൻ ഇവിടെ പി.ജി ക്കു അഡ്മിഷൻ എടുത്താലോ എന്ന് ആലോചിക്കുവായിരുന്നു .." ഞാൻ കളിയായി പറഞ്ഞു ചിരിച്ചു . "പോടാ ...എന്നിട്ട് വേണം എന്നെ നാണം കെടുത്താൻ " മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ഡോർ തുറന്നു വെളിയിൽ ഇറങ്ങി . അപ്പോഴേക്കും അവിടെ കൂടിയിരുന്ന പയ്യന്മാരും വഴിയേ പോകുന്ന പെണ്പിള്ളേരുമൊക്കെ അവളെ വിഷ് ചെയ്യാൻ തുടങ്ങി . "ഗുഡ്

💬 Comments

View all comments