0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
കൊണ്ടുവിട്ടിട്ട് വരുന്ന വഴിയാ " ഞാൻ പയ്യെ പറഞ്ഞു . "ആഹാ ..എന്നിട് കയ്യും വീശി ഇങ്ങു പോന്നല്ലേ...വല്ല ഫ്രൂട്സ് എങ്കിലും വാങ്ങിക്കൂടെടാ" മായേച്ചി എന്നെ കളിയാക്കി . "നീ വീട്ടിലോട്ട് വാടി..ഒരു ഫ്രൂട്സ് കട തന്നെ ഞാൻ ഇട്ടു തരാം .." ഞാനും അത് കേട്ട് ചിരിച്ചു . "ഉവ്വ ഉവ്വ ...അതൊക്കെ നീ നിന്റെ മഞ്ജുവിന് ഇട്ടു കൊടുത്താ മതി..എനിക്ക് വേറെ ആളുണ്ട് " മായേച്ചി അതുകേട്ടു ചിരിച്ചു . "ഓ പിന്നെ...ഈ ആളെ ഒപ്പിച്ചു തന്നത് തന്നെ ഞാനാ ...എന്നിട്ടാണ് " ഞാൻ അതുകേട്ടു അവളെ കളിയാക്കി .അതോടെ മായേച്ചിയുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു . പിന്നെയും ഞങ്ങള് ഒന്നും രണ്ടും ഒകെ പറഞ്ഞിരുന്നു . വിവേകേട്ടനും വീണയും കൂടി കുറച്ചു നേരം കഴിഞ്ഞപ്പോൾ അങ്ങോട്ടേക്കെത്തി . പിന്നെ അവരോടും കുറച്ചു നേരം സംസാരിച്ചിരുന്നു . അപ്പോഴേക്കും കുഞ്ഞു ഉണർന്നതോടെ വീണയും വിവേകേട്ടനും കൂടി അവനെ കൊഞ്ചിക്കുന്ന തിരക്കിലേക്ക് നീങ്ങി . കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ച ശേഷം ഞാൻ വീട്ടിലോട്ടുമടങ്ങി . പിന്നെ വൈകുന്നേരം വരെ വീട്ടിൽ തന്നെ ആയിരുന്നു . റോസിമോളെയും ആദിയെയും കളിപ്പിച്ചും കുറച്ചു നേരം കിടന്നുറങ്ങിയുമൊക്കെ ഞാൻ നേരം കളഞ്ഞു . ഒടുക്കം കോളേജ് വിടാൻ ടൈം ആകുമ്പോഴാണ് മഞ്ജുസിന്റെ വിളി എത്തുന്നത് . ബെഡിൽ കിടന്നു ഉറങ്ങുകയായിരുന്ന ഞാൻ അപ്പോഴാണ് എണീറ്റത് . റോസ്‌മോളും ആദിയും താഴെ അഞ്ജുവിന്റെ റൂമിൽ ആണ് ഉച്ചക്ക് ഉറങ്ങാൻ കിടന്നത് . മഞ്ജുസ് ഇല്ലെങ്കിൽ അങ്ങനെയാണ് പതിവ്

💬 Comments

View all comments