0%
Chapter 1

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram | Read All Parts | 👁 287 |
പെണ്ണിന്റെ കവിളിൽ പിടിച്ചു മഞ്ജുസ് ഒന്ന് കണ്ണുരുട്ടി . കുറെ നേരമായിട്ടും പെണ്ണ് കണ്ണെഴുതാൻ സമ്മതിക്കുന്നില്ല . അതോടെ മഞ്ജുസിന്റെ ടെംപർ പോയി തുടങ്ങി .അതോടെ ആദിയെ എടുത്തു നിന്നിരുന്ന എന്റെ മുഖത്തേക്ക് റോസിമോള് ഒരു സഹായത്തിനെന്ന പോലെ നോക്കി . "നിന്റെ അമ്മക്ക് പ്രാന്താടി പൊന്നുസേ ..." ഞാൻ അതുകണ്ടു പെണ്ണിനെ നോക്കി കണ്ണിറുക്കി . "ചാച്ചാ..ഹ്ഹ .." പെട്ടെന്ന് അവള് എന്റെനേരെ ഇരു കയ്യും വിടർത്തി . പക്ഷെ മഞ്ജുസ് അവളുടെ കൈ രണ്ടും പിടിച്ചു താഴ്ത്തി ഒന്നുടെ നോക്കി പേടിപ്പിച്ചു. "അവിടെ ഇരിക്കെടി..." പിന്നെ അവളെ നോക്കി നാവുകടിച്ചുകൊണ്ട് കണ്മഷി എടുത്തു പെണ്ണിന്റെ കണ്ണിൽ എഴുതി. അതോടെ മുഖം ചുളിച്ചുകൊണ്ട് റോസിമോള് കൈത്തലം രണ്ടും ചുരുട്ടിപിടിച്ചു . ശ്വാസം നിലച്ച പോലെ ആണ് റോസ്‌മോളുടെ ഇരുത്തം കണ്ണ് എഴുതുന്നതൊന്നും പെണ്ണിന് ഇഷ്ടമല്ല . ബാക്കിയൊക്കെ ഓക്കേ ആണ് . കണ്മഷി കൂടി ആയതോടെ റോസ്‌മോളുടെ ചന്തം ഒന്നുടെ കൂടി . "മതി മതി ...അതിനെ ഇങ്ങു തന്നെ ..നീ ചുമ്മാ അതിനെ കരയിക്കുന്ന വരെ ഉണ്ടാകും " കണ്ണെഴുതി കഴിഞ്ഞതോടെ ആദിയെ ഹാൻഡ് ഓവർ ചെയ്തുകൊണ്ട് ഞാൻ ചിരിച്ചു . പിന്നെ റോസിമോളെ മഞ്ജുസിന്റെ കയ്യിന്നു വാങ്ങി . "ചാച്ചന്റെ മുത്ത് ചുന്ദരി ആയി ..." ഞാൻ അവളെ വാരിയെടുത്തുകൊണ്ട് ചിണുങ്ങി . പിന്നെ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു . അതോടെ കൈകൊട്ടികൊണ്ട് പെണ്ണും ചിരിച്ചു . "ചാ ചാ ..മ്മ്മ്ഹഹ " പിന്നെ എന്റെ കവിളിൽ അവളുടെ കുഞ്ഞി ചുണ്ടുകൾ പതിച്ചുവെച്ചു . "ഓഹ്...ഒരു ചാച്ചനും മോളും ..." മഞ്ജുസ് അതുകണ്ടു പുച്ഛ ഭാവത്തിൽ മുഖം വെട്ടിച്ചു . പിന്നെ ആദിയെയും എടുത്തു എഴുനേറ്റു . "പോവാം ?" പിന്നെ എന്നെ നോക്കി പുരികം ഇളക്കി . "ഹ്മ്മ്..നടക്ക് ..നടക്ക് " ഞാൻ മൂളികൊണ്ട് പയ്യെ തട്ടിവിട്ടു . അതോടെ ഞങ്ങള് റൂമിൽ നിന്നും താഴോട്ടിറങ്ങി . ഞങ്ങള് ഇറങ്ങി ചെല്ലുമ്പോഴും ശ്യാം ഉമ്മറത്ത് അച്ഛനുമായി സംസാരിച്ചിരിക്കുന്നുണ്ട് .ഞങ്ങളെ കണ്ടതോടെ അവനു ഒരാശ്വാസമായി .തിണ്ണയിൽ ഇരുന്നിരുന്ന കക്ഷി അതോടെ വേഗം എഴുനേറ്റു . അമ്മയും അഞ്ജുവും ഉമ്മറത്തെ ചുമരിൽ ചാരി നിൽപ്പുണ്ട് . "എന്നാപ്പിന്നെ ഞങ്ങള് ഇറങ്ങട്ടെ ..." ശ്യാം തന്നെ അവിടുന്ന് ഊരാൻ വേണ്ടി അച്ഛനെ നോക്കി . "ഹാഹ്...ചെല്ല്"

💬 Comments

View all comments