0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
എവിടെ ?" ഞാൻ സംശയം പോലെ തിരക്കി . "കൊണ്ട് വന്നില്ല ...അമ്മേടെ അടുത്താക്കി ...അവനെ കൊണ്ടുവന്ന വല്യ പാടാ " അവൾ ചിരിയോടെ മറുപടി നൽകി . "ഹഹ്മ്മ് " ഞാൻ അതുകേട്ടു ഒന്നു മൂളി . "നീ ഒറ്റയടിക്ക് രണ്ടെണ്ണത്തിനെ ഒപ്പിച്ചു ല്ലേ ?" അവളെനിക്കിട്ടു ഒന്ന് താങ്ങിയ പോലെ തിരക്കി . "ആഹ്...ദൈവം തരുന്നതല്ലേ " ഞാൻ ചെറിയ ചമ്മലോടെ മറുപടി നൽകി . "അപ്പൊ തനിക് ഇതില് റോൾ ഒന്നും ഇല്ലെന്നാണോ ?" ഞങ്ങളുടെ സംസാരം കേട്ട് അങ്ങോട്ടേക്ക് വന്ന നിത്യ ചിരിയോടെ തിരക്കി . അതോടെ ആതിരയും ഒന്ന് പൊട്ടിച്ചിരിച്ചു . "ചെ ...അയ്യേ ..."
ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു ."എന്ത് ഛെ...എഡോ നമ്മളൊക്കെ ഇപ്പൊ വല്യ ആൾക്കാറായില്ലേ ..പിന്നെന്താ ഓപ്പൺ ആയിട്ട് സംസാരിച്ചാൽ " നിത്യ ചിരിയോടെ തന്നെ എന്നെ നോക്കി കൈനീട്ടി . ഞാൻ അവളുടെ കൈപിടിച്ച് കുലുക്കി ഒന്ന് പുഞ്ചിരിച്ചു . "താൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല അല്ലെ ?" ഞാൻ നിത്യയോടായി അന്വേഷിച്ചു . "ഇല്ല..." അവള് അതിൽ യാതൊരു പ്രേശ്നവും ഇല്ലാത്ത പോലെ ചുമൽ കൂച്ചി . "അവള് സിവിൽ സെർവിസിന് പോവാൻ നില്ക്കാ ...ഭാഗ്യം ഉണ്ടെങ്കി നമുക്കൊരു കലക്ടറിനെ ഭാവിയില് കിട്ടുമെടാ " ആതിര ഇടക്ക് കയറി നിത്യയുടെ ഭാവി പ്ലാൻ വിശദീകരിച്ചു . "ആഹാ..അത് കൊള്ളാല്ലോ ...കൺഗ്രാറ്റ്സ് " ഞാൻ അവളെ നോക്കി ചിരിച്ചു. "എന്ത് കൺഗ്രാറ്റ്സ് ...വല്യ പ്രതീക്ഷ ഒന്നും ഇല്ലെടോ..എന്നാലും ട്രൈ ചെയ്തു നോക്കാം "

💬 Comments

View all comments