0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
നിത്യ പയ്യെ തട്ടിവിട്ടു . അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങളുടെ സംസാരം നീണ്ടു . ഒടുവിൽ ഏറെക്കുറെ ഞങ്ങള് പ്രതീക്ഷിച്ച അംഗബലം ആയതോടെ ഫങ്ക്ഷന് സ്റ്റാർട്ട് ചെയ്തു . ആ സമയം കൊണ്ട് എല്ലാവരും ഒന്ന് തമ്മിൽ പരിചയപ്പെട്ടിരുന്നു . പതിവുപോലെ സുരേഷ് തന്നെ ആയിരുന്നു മൈക്ക് എടുത്തു സ്റ്റേജിൽ കേറിയത് . ആളിപ്പോ വിപ്ലവ പാർട്ടിയുടെ യുവ നേതാവ് ആണ് !എന്നാലും പഴയ തൊലിഞ്ഞ സ്വഭാവം വിട്ടിട്ടില്ല . "ഹാലോ ഹലോ....ചെക്ക് ഹലോ ..." സുരേഷ് സ്വതസിദ്ധമായ ശൈലിയിൽ മുരണ്ടതോടെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി . ഇരിപ്പിടങ്ങളിൽ ഇരുന്നുകൊണ്ട് തന്നെ എല്ലാവരും സ്റ്റേജിലേക്ക് ശ്രദ്ധ കൊടുത്തു . പലരുടെയും മനസിലൂടെ പഴയ ഓർമ്മകൾ ഓടിനടക്കുന്നതിന്റെ സന്തോഷവും സങ്കടവുമൊക്കെ മുഖത്ത് നിന്നും വായിച്ചെടുക്കാം ...ഏറ്റവും മനോഹരമായിരുന്ന തിരിച്ചു വരാത്ത നിമിഷങ്ങൾ ! "പ്രിയപ്പെട്ട സുഹൃത്തുക്കളെ ... വീണ്ടും ഒരുവട്ടം കൂടി നമ്മള് ഇവിടെ ഒത്തുകൂടിയിരിക്കുകയാണ് ... പഴയ ഓർമ്മകൾ പുതുക്കാനും നമ്മുടെ ഫ്രണ്ട്ഷിപ് പങ്കുവെക്കാനുമായി ഇവിടെ എത്തിച്ചേർന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു...." സുരേഷ് ഒരു ആമുഖം പറഞ്ഞതോടെ എല്ലാവരും കയ്യടിച്ചു . എന്റെ തോളിൽ ഇരുന്ന റോസീമോൾ അതുകണ്ടു കൂടെ കയ്യടിക്കുന്നുണ്ട്. "ചാച്ചാ ..ഹ്ഹ..." എന്റെ മുഖത്ത് കൈത്തലം കൊണ്ട് അടിച്ചു അവള് കയ്യടിച്ചു എന്നെ കാണിച്ചു . "ആഹ്..അടിച്ചോ അടിച്ചോ " ഞാൻ അവളെ നോക്കി ചിണുങ്ങിക്കൊണ്ട് പെണ്ണിന്റെ കവിളിൽ ഒന്ന് മുത്തി . മഞ്ജുസ് ആ സമയം ആദിയെയും മടിയിൽ വെച്ചു മുൻനിരയിൽ അജീഷ് സാറിനും പ്രദീപ് സാറിനുമൊപ്പം ഇരിപ്പുണ്ട് .

💬 Comments

View all comments