Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
പുതുക്കലും , ഈ സൗഹൃദ കൂട്ടവും നിങ്ങളുള്ള കാലം വരെ തുടരട്ടെ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു ...പ്രാര്ത്ഥിക്കുന്നു .."
ഇത്തവണ പുള്ളി പറഞ്ഞു നിർത്തിയതും ആകെ കയ്യടിയും വിസിലടിയും ഒകെ ആയി .
"പിന്നെ ഈ കൂട്ടായ്മയിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവര് മഞ്ജുവും കവിനും തന്നെ ആണ് ...ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കുത്തുവാക്കുകളുമൊക്കെ സഹിച്ചാണ് കവിനും മഞ്ജുവും ഒന്നായത് എന്ന് എനിക്ക് അറിയാം ..."
അജീഷ് സാർ പറഞ്ഞു നിർത്തിയതും എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കും മഞ്ജുസിലേക്കും തിരിഞ്ഞു .
"എല്ലാ പരിഹാസങ്ങൾക്കുമപ്പുറം അവര് ഇന്ന് നമ്മോടൊപ്പം സന്തോഷത്തോടെ ഉണ്ടെന്നു ഓർക്കുമ്പോൾ എനിക്ക് അഭിമാനവും ഉണ്ട് ...ഒന്നിലും തളരാതെ ജീവിതം മുന്നോട്ടു കൊണ്ടുപോയ അവർക്കു കൂട്ടായി രണ്ടു കുഞ്ഞു മാലാഖ കുരുന്നുകൾ കൂടി ഇന്ന് കൂട്ടിനുണ്ട് ...എന്റെ പ്രിയ സഹപ്രവർത്തകക്കും കവിനും ഈ അവസരത്തിൽ എല്ലാ ആശംസകളും നേരുന്നു ...."
അജേഷ് സാർ നിർത്തിയതും എല്ലാവരും ഒന്ന് കരഘോഷം മുഴക്കി .പക്ഷെ ഞങ്ങൾക്ക് ചമ്മല് തന്നെ ആയിരുന്നു .
"ഇനിയും ഒരുപാട് കാലം , ഒരുമിച്ച് ജീവിക്കാൻ അവർക്ക് ഭാഗ്യം ഉണ്ടാകട്ടെ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു..പ്രാര്ത്ഥിക്കുന്നു....നന്ദി "
അത്രയും പറഞ്ഞുകൊണ്ട് അജീഷ് സാർ നിർത്തി . അടുത്ത ഊഴം പ്രദീപ് സാറിന്റെ ആയിരുന്നു . അജീഷ് സാർ പറഞ്ഞതൊക്കെ തന്നെ ആണ് പ്രദീപ് സാറും പറഞ്ഞത് .
ഒടുക്കം സുരേഷ് മഞ്ജുസിനെ കൂടി സ്റ്റേജിലേക്ക് വിളിപ്പിച്ചു . അവള് മാക്സിമം ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും പിള്ളേരൊക്കെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.
"അപ്പ് അപ്പ്..മഞ്ജു മിസ് ...."
💬 Comments
View all comments