Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]
.
"ഓക്കേ ഓക്കേ...മഞ്ജു മിസ്സിന് നാണം ആണെന്ന് വിചാരിക്കാം...ഒരു നാണവും ഇല്ലാത്ത ഒരുത്തനെ ഞാൻ കൂടുതൽ സംസാരിക്കാനായിട്ട് വിളിക്കാം...ഡാ കവിനെ കേറിവാ ..."
സുരേഷ് എന്നെ കുടുക്കിക്കൊണ്ട് മൈക്കിലൂടെ വെച്ചുകാച്ചി .
അതോടെ എല്ലാവരുടെയും നേർച്ചക്കോഴി ഞാനായി . സ്റ്റേജിൽ നിന്നും ഇറങ്ങിവന്ന മഞ്ജുസ് എന്റെ കയ്യിന്നു റോസീമോളെ വാങ്ങിച്ചതോടെ എനിക്ക് പോകാതിരിക്കാനും പറ്റില്ലെന്നായി . അങ്ങനെ ശ്യാമും സഞ്ജുവും വിപിയുമൊക്കെ ഉന്തിത്തള്ളി എന്നെ സ്റ്റേജിലേക്ക് കയറ്റി .
കോളേജിലെ ആർട്സ് പരിപാടികൾക്ക് മിമിക്രിയും നാടകവും ഒകെ കളിച്ചിട്ടുള്ള എനിക്ക് തട്ടേൽ കേറുന്നതിൽ പേടി ഒന്നുമില്ല. പക്ഷെ ഇവന്മാരുടെ ആവശ്യം അതൊന്നും അല്ലെന്നു എനിക്കറിയാം .
"സുഹൃത്തുക്കളേ ...നമ്മളെ ഒകെ വളരെ മനോഹരമായി കബളിപ്പിച്ചു , ഒരു സൂചന പോലും തരാതെ ഒരു ദിവ്യ പ്രേമം നടപ്പിലാക്കിയ മഹാനാണ് നമ്മുടെ പ്രിയപ്പെട്ട കവിൻ ...."
ഞാൻ സ്റ്റേജിലേക്ക് കയറിയപ്പോൾ തന്നെ സുരേഷ് കത്തിക്കയറി . ഞാൻ
മുന്പിലിരിക്കുന്നവരെ ഒകെ നോക്കി നാടോടികാറ്റിൽ ലാലേട്ടൻ മണ്ണെണ്ണ വാങ്ങാൻ പോയ ഭാവത്തിൽ നിന്നു. മഞ്ജുസിനും എന്നെകണ്ടു ചിരി വരുന്നുണ്ട് .
"കവിനെ കുറിച്ച് പറയുമ്പോൾ മഞ്ജു മിസ്സിനെ കുറിച്ചും പറയാതിരിക്കാൻ കഴിയില്ല ...ഇതെങ്ങനെ ഒത്തുവന്നു എന്നത് നമുക്കൊക്കെ അജ്ഞാതം ആയതുകൊണ്ട് അതേക്കുറിച്ചു കവിൻ രണ്ടു വാക്കെങ്കിലും പറയണം "
അത്രയും പറഞ്ഞുകൊണ്ട് ആ മലരൻ മൈക്ക് എന്റെ കയ്യിൽ തന്നു . അതോടെ അതും കയ്യില്പിടിച്ചു ഞാൻ ഒരു പരുങ്ങലോടെ നിന്നു .
അപ്പോഴേക്കും മുന്പിലിരിക്കുന്നവരൊക്കെ എന്നെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയിരുന്നു .
"ആഹ്..പറ കവിനെ..."
"പറ മച്ചാനെ ...അളിയാ പറയെടാ
💬 Comments
View all comments