0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
..." എന്നൊക്കെ ഓരോരുത്തന്മാര് വെച്ചു കാച്ചി . അതോടെ ഞാൻ എന്തേലുമൊക്കെ തട്ടിവിട്ടു തടിയൂരാൻ തന്നെ തീരുമാനിച്ചു . "ഹലോ ..." ഞാൻ ഉപചാരപൂർവം തന്നെ തുടങ്ങി . അതോടെ പെട്ടെന്ന് എല്ലാവരും സൈലന്റ് ആയി . ആ നിമിഷം ഞാൻ ഒരു വിറയലോടെ മുന്പിലിരിക്കുന്നവരെ ഒകെ ഒന്ന് സ്കാൻ ചെയ്തു . എല്ലാവരും എന്റെ വാക്ക് കേൾക്കാൻ കാതോർത്തിരിക്കുകയാണ് ! "എന്താണിപ്പോ ഞാൻ പറയേണ്ടത് എന്ന് എനിക്ക് തന്നെ വല്യ പിടി ഇല്ല ...പിന്നെ എന്റെ പേഴ്സണൽ കാര്യം ഒകെ ഇവിടെ പറഞ്ഞിട്ട് എന്തുവാടെ കാര്യം ?" ഞാൻ സുരേഷിനെ നോക്കിയാണ് ബാക്കി പറഞ്ഞത് ...അതോടെ സദസിൽ ഒരു ചിരി മുഴങ്ങി . "എന്നാലും പറയെടെ ..." എന്നിട്ടും സമാധാനം ഇല്ലാത്ത പോലെ ഓരോരുത്തന്മാര് വീണ്ടും പിരികയറ്റി .അതോടെ ഞാൻ ഒന്ന് മഞ്ജുസിനെ നോക്കി . മോളെ എടുത്തുകൊണ്ട് അവള് ശ്യാമിന്റെ അടുത്ത് ചിരിച്ചുകൊണ്ട് നിൽപ്പുണ്ട് . "പറയാൻ ഒന്നും ഇല്ലെടെ ..മഞ്ജുസിനെ ... ...സോറി...ഞാൻ അങ്ങനെ ആണ് വിളിക്കുന്നത് " പെട്ടെന്ന് വായില് മഞ്ജുസ് എന്ന് കേറിവന്നതുകൊണ്ട് ഞാൻ ഒന്ന് നാവുകടിച്ചു . അതോടെ എല്ലാവരും ഒന്ന് ചിരിച്ചു . "അത് സാരല്യ..കണ്ടിന്യൂ ...കണ്ടിന്യൂ ..." നമ്മുടെ ചങ്ക്‌സ് തന്നെ ചിരിയോടെ വിളിച്ചു പറഞ്ഞു . ഒകെകൂടി ആയപ്പോൾ മഞ്ജുസും ഒന്ന് ചമ്മി നാറിയ അവസ്ഥയിൽ ആയി . "ഇതിനെ എനിക്ക് ആദ്യം ഇഷ്ടല്ലാരുന്നു ..." പിന്നെ ഞാൻ ധൈര്യം സംഭരിച്ചു അങ്ങ് തുടങ്ങി . ആദ്യ വരി തുടങ്ങിയപ്പോൾ തന്നെ കേട്ടിരുന്ന എല്ലാവരും

💬 Comments

View all comments