0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.5K
? മായേനേം കുട്ടീനേം കാണണ്ടേ ?" മഞ്ജുസ് സംശയത്തോടെ തിരക്കി . "ഹ്മ്മ്..നോക്കട്ടെ..പറ്റിയാൽ ഇന്നുവരാം ..അല്ലെങ്കിൽ നാളെ രാവിലെ നോക്കാം .." ഞാൻ പയ്യെ പറഞ്ഞു .
"ആഹ്...എന്ന ശരി ...വെക്കട്ടെ " മഞ്ജുസ് ചിരിയോടെ പറഞ്ഞു . പിന്നാലെ കാൾ കട്ടാക്കി . പിന്നെ എന്തുവേണം എന്ന് ഒന്നാലോചിച്ചു . നാട്ടിലോട്ട് മടങ്ങണോ , അതോ പിറ്റേന്നു പോയാൽ മതിയോ എന്ന ആലോചന ആയിരുന്നു . ശ്യാമും കിഷോറും ഉള്ളതുകൊണ്ട് ഞാൻ അവിടെ വേണമെന്ന് നിർബന്ധം ഒന്നുമില്ല .അതുകൊണ്ട് പോകാമെന്നു തന്നെ ധാരണയിലെത്തി . അതോടെ ഞാൻ വേഗം ശ്യാമിനെ വിളിച്ചു . "എന്താടാ ?" ഫോൺ എടുത്ത ഉടനെ ശ്യാം തിരക്കി . "മോനെ ഞാൻ വീട്ടിലോട്ടു പോവാണ്...അതൊന്നു പറയാൻ വിളിച്ചതാ.." ഞാൻ ഒറ്റ ശ്വാസത്തിൽ മറുപടി നൽകി . "ഏഹ്..ന്താപ്പോ പെട്ടെന്ന് ?" അവൻ സംശയം പ്രകടിപ്പിച്ചു . "ഡാ മ്മടെ മായേച്ചി പ്രസവിച്ചു ..പിന്നെ പോയിട്ട് വേറേം ഒന്ന് രണ്ടു കാര്യമുണ്ട് " ഞാൻ പയ്യെ തട്ടിവിട്ടു . "ആഹ്..അതിപ്പോ വീണ മെസ്സേജ് അയച്ചിരുന്നു .." ശ്യാമും ആ കാര്യം അറിഞ്ഞെന്ന മട്ടിൽ മറുപടി നൽകി . "ആഹ്..പറഞ്ഞപോലെ നിന്റെ അളിയന്റെ കൊച്ചാണല്ലോ " വിവേകേട്ടനും അവനും തമ്മിലുള്ള ബന്ധം ഓർത്തു ഞാൻ ചിരിച്ചു . "ഹ ഹ ..എന്ന നീ വിട്ടോ..ഞാൻ എന്തായാലും വീക്കെൻഡ് ആയിട്ടേ പോവുന്നുള്ളു ..അതാവുമ്പോ പെണ്ണിന്റെ കൂടെ ഒന്ന് കറങ്ങുവേം ചെയ്യാം .." ശ്യാം ചിരിയോടെ തട്ടിവിട്ടു . "കറക്കം മാത്രേ ഉള്ളോ ?" ഞാൻ

💬 Comments

View all comments