0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.5K
ശരിക്ക് മിഴിയുന്നില്ല . ആകെക്കൂടി ഒരു ഉറക്കം തൂങ്ങിട്ട മട്ടുണ്ട് . ആദി ആണെങ്കിൽ നിലത്തു ഇരുന്നു കളിക്കുന്നുണ്ട് . അഞ്ജുവും വീട്ടിനകത്തുണ്ട്. പക്ഷെ അവള് ആ സമയത്തു കുളിക്കാനോ മറ്റോ വേണ്ടി ബാത്‌റൂമിൽ പോയേക്കുവാണ്. എന്നെ കണ്ടതും മഞ്ജുസ് ഒന്ന് അമ്പരന്നു . "നീ നാളെ വരാന്നല്ലേ പറഞ്ഞെ ?" എന്ന കണ്ടു മഞ്ജുസ് ഒന്ന് പുഞ്ചിരിച്ചു . "ഞാൻ അങ്ങനെ പലതും പറയും...നീ എന്തിനാ അതൊക്കെ വിശ്വസിക്കാൻ പോണേ " ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി . "ചാ ചാ .." എന്നെ കണ്ടതും മഞ്ജുസിന്റെ മാറിൽ കവിൾവെച്ച് കിടന്നിരുന്ന റോസിമോള് പയ്യെ വിളിച്ചു . പിന്നെ ചുണ്ടിലൊരു ചിരി വരുത്തി കൈകൊണ്ട് അവളുടെ അടുത്തേക്ക് മാടിവിളിച്ചു . "എന്തെ മുത്തേ ..." ഞാൻ അവളെ നോക്കി ചിണുങ്ങിക്കൊണ്ട് ചിരിച്ചു . പിന്നെ നിലത്തിരുന്നു ആദിയെ കുനിഞ്ഞെടുത്തു . "വാടാ അപ്പൂസേ.നിനക്ക് അച്ഛൻ വന്നിട്ട് ഒരു മൈൻഡ് ഉം ഇല്ലല്ലോ ചെക്കാ " അവനെ വാരിയെടുത്തുകൊണ്ട് ഞാൻ ചിരിച്ചു . പിന്നെ അവന്റെ കവിളിൽ പയ്യെ മുത്തി . അതോടെ ചെറുക്കന്റെ മുഖത്തൊരു ചിരി വിടർന്നു . "അച്ഛാ ..ഹ്ഹ " അവൻ എന്നെ പയ്യെ വിളിച്ചുകൊണ്ട് എന്റെ കവിളിൽ തട്ടി . അവനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ഞാൻ മഞ്ജുസ് ഇരിക്കുന്നിടത്തേക്ക് നീങ്ങി . റോസിമോള് അതൊക്കെ ശ്രദ്ധിച്ചു മഞ്ജുസിന്റെ മാറിൽ അള്ളിപ്പിടിച്ചു കിടക്കുന്നുണ്ട് . പനിയുടെ ക്ഷീണം കാരണം വല്യ ഒച്ചയും അനക്കവും ഒന്നുമില്ല. "പൊന്നുസേ...അടികിട്ടും ട്ടാ നിനക്ക് ...ഏണീറ്റെ.." മഞ്ജുസ്

💬 Comments

View all comments