Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
മിണ്ടില്ലാട്ടോ .."
ഞാൻ റോസിമോളെ നോക്കി കണ്ണിറുക്കി . അതോടെ പെണ്ണ് മഞ്ജുസിനെ നോക്കി . പക്ഷെ മഞ്ജുസ് ഗൗരവം നടിച്ചു ഇരുന്നതുകൊണ്ട് റോസീമോൾക്ക് ചെറിയ പേടി ഉണ്ട് .
രാവിലെ ആദിയുടെ കൂടെ തല്ലുകൂടിയതിനു മഞ്ജുസ് അവളെ ഒന്ന് പയ്യെ അടിച്ചതെ ഉള്ളു . പക്ഷെ ആ ദേഷ്യത്തിന് ചപ്പാത്തി പരത്തുന്ന കുഴലും എടുത്തു മഞ്ജുസിനെ അവള് തിരിച്ചു അടിച്ചു . മഞ്ജുസിനു ചെറുതായി വേദനിച്ചെങ്കിലും തിരിച്ചു വാശിതീർക്കാൻ പറ്റില്ലാലോ . അവള് ഞങ്ങളുടെ മുത്തുമണി അല്ലെ .അതുകൊണ്ട് മഞ്ജുസ് ഒന്നും മിണ്ടാതെ പിണക്കം അഭിനയിച്ചു റോസിമോളെ അവോയ്ഡ് ചെയ്തു നടന്നു .അതാണ് സംഭവം .
"എന്താടി ?"
പെണ്ണിന്റെ നോട്ടം കണ്ടു മഞ്ജുസ് സ്വല്പം വൈറ്റ് ഇട്ടു .
"ശോറി...മഞ്ജു ...പൊന്നു അറിയാതെയാ ..."
ഇത്തവണ മഞ്ജുസിനെ നോക്കി റോസിമോള് അവസാനത്തെ അടവെടുത്തു . പിന്നെ എന്റെ അടുത്തുനിന്നും എഴുനേറ്റു മാറി മഞ്ജുവിന്റെ അടുത്തേക്ക് ചാഞ്ഞു .
"പോടീ ...നീ അറിഞ്ഞിട്ട് തന്നെയാ ..."
മഞ്ജുസ് അതുകേട്ടു ചിരിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു. പിന്നെ റോസ്‌മോളുടെ കവിളിലും നെറ്റിയിലുമൊക്കെ ചുംബിച്ചു .
" പൊന്നൂസിന് വിഷമം ആയ ..."
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് റോസിമോളെ നോക്കി .
"ഹ്മ്മ്..."
റോസിമോള് അതുകേട്ടു പയ്യെ മൂളി .
"സാരല്യ പോട്ടെ ...മഞ്ജു അഭിനയിച്ചതല്ലേ ...."
മഞ്ജുസ് ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ഒന്നുടെ മുത്തി .
"അപ്പൂസ് എവിടെടി ?"
മഞ്ജുവിന്റെയും റോസ്‌മോളുടെയും സ്നേഹപ്രകടനം നോക്കികൊണ്ട് ഞാൻ പയ്യെ തിരക്ക്കി .
"അച്ചാച്ചന്റെ കൂടെ പോയി ..."
അതിനു റോസിമോള് ചിരിയോടെ തന്നെ മറുപടി നൽകി .പിന്നെ മഞ്ജുവിന്റെ കഴുത്തിൽ കൈചുറ്റി ബെഡിൽ എണീറ്റ് നിന്നു .
"മഞ്ജുന്റെ വാവ എന്ന വരാ .."
പിന്നെ അവളുടെ പതിവ് സംശയങ്ങൾ ചോദിച്ചു തുടങ്ങി .
"വരും..."
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകികൊണ്ട് അവളെ ചേർത്തുപിടിച്ചു .
"ഡീ പൊന്നു ..നീ ചാച്ചന്റെ കൂടെ പൊക്കോട്ടോ..ഞാനും ആദിയും കൂടി ശോഭേടെ വീട്ടിൽ പോവാ "
സ്വന്തം വീട്ടിലോട്ടു പോകുന്ന കാര്യം ഓർത്തു
💬 Comments
View all comments