0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.2K
...നീ അറിഞ്ഞിട്ട് തന്നെയാ ..." മഞ്ജുസ് അതുകേട്ടു ചിരിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു. പിന്നെ റോസ്‌മോളുടെ കവിളിലും നെറ്റിയിലുമൊക്കെ ചുംബിച്ചു . " പൊന്നൂസിന് വിഷമം ആയ ..." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് റോസിമോളെ നോക്കി . "ഹ്മ്മ്..." റോസിമോള് അതുകേട്ടു പയ്യെ മൂളി . "സാരല്യ പോട്ടെ ...മഞ്ജു അഭിനയിച്ചതല്ലേ ...." മഞ്ജുസ് ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ഒന്നുടെ മുത്തി . "അപ്പൂസ് എവിടെടി ?" മഞ്ജുവിന്റെയും റോസ്‌മോളുടെയും സ്നേഹപ്രകടനം നോക്കികൊണ്ട് ഞാൻ പയ്യെ തിരക്ക്കി .
"അച്ചാച്ചന്റെ കൂടെ പോയി ..." അതിനു റോസിമോള് ചിരിയോടെ തന്നെ മറുപടി നൽകി .പിന്നെ മഞ്ജുവിന്റെ കഴുത്തിൽ കൈചുറ്റി ബെഡിൽ എണീറ്റ് നിന്നു . "മഞ്ജുന്റെ വാവ എന്ന വരാ .." പിന്നെ അവളുടെ പതിവ് സംശയങ്ങൾ ചോദിച്ചു തുടങ്ങി . "വരും..." മഞ്ജുസ് അതിനു പയ്യെ മറുപടി നൽകികൊണ്ട് അവളെ ചേർത്തുപിടിച്ചു . "ഡീ പൊന്നു ..നീ ചാച്ചന്റെ കൂടെ പൊക്കോട്ടോ..ഞാനും ആദിയും കൂടി ശോഭേടെ വീട്ടിൽ പോവാ " സ്വന്തം വീട്ടിലോട്ടു പോകുന്ന കാര്യം ഓർത്തു മഞ്ജുസ് അവളോടായി പറഞ്ഞു . മഞ്ജുസിന്റെ അമ്മയെ ശോഭ എന്നാണ് റോസിമോള് വിളിക്കുന്നത് . അച്ഛനെ "ഗ്രാൻഡ്‌പാ" എന്നാണ് വിളിക്കുന്നത് . ആദിക്കു പിന്നെ അങ്ങനെ യൂണിക് ആയിട്ടുള്ള കാര്യങ്ങൾ ഒന്നുമില്ല. അമ്മമ്മ , അമ്മച്ചൻ എന്നൊക്കെത്തന്നെയാണ് അവൻ വിളിക്കാറ് . റോസിമോളെക്കാൾ ഉച്ചാരണ ശുദ്ധിയും അവനാണ് ഉള്ളത് .റോസീമോൾക്കു സ്വല്പം കൊഞ്ചൽ ഉണ്ട് . "നാനും വരാം ...നിക്ക് ശോഭേനെ കാണണം " പെട്ടെന്ന് പ്ളേറ്റ് മാറ്റിക്കൊണ്ട് പെണ്ണ്

💬 Comments

View all comments