0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.2K
കളിക്കണ്ടേ " ഞാൻ പെട്ടെന്ന് എന്തോ ഓർത്ത പോലെ അവളെ നോക്കി പറഞ്ഞു . കേൾക്കേണ്ട താമസം പെണ്ണിന്റെ മുഖം വിടർന്നു .
ആരെയെങ്കിലും കയ്യിൽ കിട്ടിയാൽ മേക്കപ്പിട്ട് ഒരുക്കുന്നത് ആണ് അവളുടെ മെയിൻ കളി. കണ്ണിലും കവിളിലും ഒകെ റോസ്‌പൗഡർ പൂശിവെച്ചു പുരികം ഒക്കെ കറുപ്പിച്ചു ഒരു കോലം ആക്കിവെക്കും ! എന്നാലും സഹിച്ചല്ലേ പറ്റു! ബാംഗ്ലൂരിൽ പോയപ്പോ റോസ്‌മേരി ആണ് അവൾക്ക്‌മേക്കപ് ബോക്സ് വാങ്ങിച്ചു കൊടുത്തത്. അതിൽപിന്നെ എനിക്കും മഞ്ജുസിനും ആണ് പണികിട്ടിയത് . പെണ്ണിന്റെ മെയിൻ ഇരകൾ ഞങ്ങളാണ് ! ഇടക്ക് ആദിയോട് കൂട്ടാകുമ്പോ അവനെയും പരീക്ഷിക്കും . അച്ഛന്റെ അടുത്ത് പോകാൻ പെണ്ണിന് പേടി ആണ് . പക്ഷെ അമ്മയെയും അഞ്ജുവിനെയും ഒന്നും പേടിയില്ല . റോസിമോള് ബെഡിൽ നിന്നിറങ്ങി നേരെ അവളുടെ ടോയ്‌സ് ഒകെ ഇട്ടുവെക്കുന്ന ബോക്സ് തുറന്നു . റൂമിന്റെ ഒരു മൂലയിൽ തന്നെയാണ് അതൊക്കെ എടുത്തുവെച്ചിരിക്കുന്നത് . രണ്ടാൾക്കും രണ്ടു ബോക്സ് ആണ് . ചെറിയ കാർഡ്ബോർഡിന്റെ പേടിയാണ് അത് . അതിൽ നിന്നും റോസിമോള് അവളുടെ മേക്ക്അപ് ബോക്സ് പ്രയാസപ്പെട്ടു എടുത്തു എന്നെ നോക്കി . "പോവാം ..." പിന്നെ താഴേക്ക് പോകാം എന്ന ഭാവത്തിൽ അന്വേഷിച്ചു . "പോവണ്ട...ഇവിടെ മതി ...വാ " ഞാൻ അവളെ മാടിവിളിച്ചു . അതോടെ സാമാന്യം വലിപ്പമുള്ള ആ ബോക്‌സും താങ്ങിപിടിച്ചു അവള് ഞങ്ങളുടെ അടുത്തെത്തി . ബോക്സ് ബെഡിലേക്ക് വെച്ച ശേഷം റോസിമോള് ബെഡിലേക്ക് വലിഞ്ഞു കയറി . പിന്നെ ക്രാസിയിലേക്ക് എന്നെ ചാരി ഇരുത്തികൊണ്ട് എന്റെ

💬 Comments

View all comments