Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
കഴുത്തിലേക്ക് ബെഡ്ഷീറ്റ് കയറ്റിയിട്ടു പുതച്ചു . ഒരു പ്രാവശ്യം മഞ്ജുവിന്റെ കൂടെ ബ്യൂട്ടി പാർലറിൽ പോയപ്പോഴാണ് ഇതൊകെ പൊന്നുവും കണ്ടു പഠിച്ചത് .
"പേശ്യലു വേണോ .."
പിന്നെ എന്ന് നോക്കി ഗൗരവം നടിച്ചു .
"എന്തേലും ചെയ്യടി ..."
ഞാൻ അതുകേട്ടു ചിരിച്ചു .
"ഓക്കേ ..."
അവള് ചിണുങ്ങിക്കൊണ്ട് ബോക്സ് തുറന്നു വെച്ചു. പലനിറത്തിലുള്ള പൗഡറുകളും ടൂളും ഒകെ അതിൽ ഉണ്ട് . ലിപ്സ്റ്റിക്കും ഐഷാഡോ യും ബ്രഷും ഒകെ ഉണ്ട് .
"നിനക്ക് വേറെ പണി ഒന്നും ഇല്ലേ കവി ..."
എന്റെ അവസ്ഥ ഓർത്തു മഞ്ജുസ് ചിരിച്ചു .
"മഞ്ജു.... ശൂഹ്ഹ്ഹ് "
മഞ്ജുസിന്റെ ഇടപെടല് കണ്ടതും റോസിമോള് ഒന്നും കണ്ണുരുട്ടി . പിന്നെ മിണ്ടരുത് എന്ന ഭാവത്തിൽ ചുണ്ടത്തു വിരൽ വെച്ചു .
"വേണ്ട പെണ്ണെ..എന്റെ കയ്യിന്നു കിട്ടും "
റോസ്‌മോളുടെ ദേഷ്യം കണ്ടു മഞ്ജുസ് ഉം കണ്ണുരുട്ടി .
"മഞ്ജുനും കി..ട്ടും ..."
അതിനു കൊഞ്ഞനം കുത്തികൊണ്ട് മറുപടി നൽകി റോസിമോള് ലിപ്സ്റ്റിക് എടുത്തു കയ്യില്പിടിച്ചു .
"ആഹാ ....എന്ന ഒന്നു കാണണല്ലോ "
പെണ്ണിന്റെ മറുപടികെട്ടു മഞ്ജുസ് അവളുടെ കൈക്കു കയറിപ്പിടിച്ചു .
"ചാച്ചാ...ഹ്ഹ്ഹ് ..."
അതോടെ അവള് എന്നെ നോക്കി അലറി . മഞ്ജുസിനെ ചീത്ത പറയണം
...അതിനു വേണ്ടിയാണു ആ അലറല് !
"എടി മഞ്ജുസേ നീ ചുമ്മാ ഇരുന്നേ ...അവള് എന്തേലും കാണിച്ചോട്ടെ ..."
ഞാൻ ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ കൈ വിടുവിച്ചു . അതോടെ എന്റെ മടിയിലേക്ക് കയറി ഇരുന്നുകൊണ്ട് പെണ്ണ് പണിതുടങ്ങി
💬 Comments
View all comments