0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.2K
. ലിപ്സ്റ്റിക് എടുത്തു എന്റെ ചുണ്ടിലൊക്കെ വാരിപ്പൂശിയ ശേഷം ..എന്റെ കണ്പോളകളിലൊക്കെ പലനിറത്തിലുള്ള ചായം പൂശി .. എല്ലാം വളരെ സൂക്ഷ്മമായിട്ടാണ് അവള് ചെയ്യുന്നത് . "ചാച്ചാ ...ഒതുങ്...ഇത് തെ..റ്റും " എന്നൊക്കെ പറഞ്ഞു അവള് എന്റെ താടിത്തുമ്പിൽ ശരിക്കു പിടിച്ചു കവിളിലൊക്കെ കളറ് പൂശി . "ഇതെന്താ ഹോളി ആണോ ..ഉള്ള കളറൊക്കെ പൂശാൻ " മഞ്ജുസ് അതുകണ്ടു ചിരിച്ചു . അങ്ങനെ എന്നെ അണിയിച്ചൊരുക്കി സ്വയം തൃപ്തി വന്ന ശേഷമാണ് പെണ്ണ് കളി അവസാനിപ്പിച്ചത് . അപ്പോഴേക്കും കഥകളി വേഷം പോലെ ആയിരുന്നു എന്റെ മുഖം ! അതൊക്കെ കഴിഞ്ഞു ഞാൻ തന്നെ സ്വയം പോയി മുഖമൊക്കെ കഴുകി . അപ്പോഴേക്കും ആദിയും അച്ഛനും ഒക്കെ തിരികെ വന്നിരുന്നു . ഞാൻ ബാത്‌റൂമിൽ മുഖം കഴുകികൊണ്ട് നിൽക്കുമ്പോഴാണ് അവരെത്തിയത് .സ്റ്റെയർകേസ് ഒകെ സ്വയം കേറി ആദിയും അതോടെ റൂമിലെത്തി . "അമ്മാ...." അവൻ വാതിൽക്കൽ നിന്ന് നീട്ടിവിളിച്ചു . അപ്പോഴാണ് റോസ്‌മോളോടൊപ്പം ബെഡിൽ കിടന്നിരുന്ന മഞ്ജു അങ്ങോട്ടേക്ക് ശ്രദ്ധിക്കുന്നത് . റോസിമോള് മഞ്ജുസിന്റെ ഫോണിൽ കളിച്ചുകൊണ്ടിരിപ്പാണ് . "ഏന്തെടാ ?" മഞ്ജുസ് പെട്ടെന്ന് അവനെ നോക്കി ചിരിച്ചു . " വെറുതെ നോക്കീതാ..." അവൻ അതിനു ചിരിയോടെ മറുപടി നൽകി . "ഓഹോ...." മഞ്ജുസ് അതുകേട്ടു ചിരിച്ചു . "നീ എങ്ങടാ പോയെ ?" പിന്നെ ആദിയോടായി തിരക്കിൽ അവനെ അടുത്തേക്ക് വിളിച്ചു . അതോടെ ആദി വേഗം ഓടിവന്നു ബെഡിലേക്ക് കയറി . "അച്ഛച്ഛന്റെ കൂടെ കടേല് പോയി .." ആദി അതിനു

💬 Comments

View all comments