0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.2K
പയ്യെ മറുപടി നൽകി . "ആണോ....എന്നിട്ട് ഒന്നും വാങ്ങിച്ചില്ലേ ?" അവന്റെ സ്വഭാവം അറിയാവുന്ന മഞ്ജുസ് ആദിയെ അവളിലേക്ക് ചായ്ച്ചുകൊണ്ട് ചിരിച്ചു . "ഹ്മ്മ്...മുട്ടായി...." അതിനു ആദി സന്തോഷത്തോടെ തന്നെ മറുപടി നൽകി . പിന്നെ ഇട്ടിരുന്ന കുഞ്ഞു പാന്റിന്റെ പോക്കെറ്റിൽ നിന്ന് രണ്ടു മൂന്നു മിട്ടായി പുറത്തെടുത്തു മഞ്ജുവിന് നേരെ നീട്ടി . റോസിമോള് അതൊന്നും അത്ര മൈൻഡ് ചെയ്യാതെ അവരുടെ തൊട്ടടുത്തു തന്നെ ഇരിപ്പുണ്ട് . അല്ലേലും മഞ്ജുസിന്റെ മുൻപിൽ വെച്ച് രണ്ടും കൂടി അങ്ങനെ തമ്മിൽ ഉടക്കില്ല . നല്ല പെട കിട്ടും !
സ്നേഹം വേറെ ...വികൃതി വേറെ ...കുരുത്തക്കേട് കാണിച്ചാൽ മഞ്ജുസിന്റെ കയ്യിന്നു രണ്ടിനും ഇടയ്ക്കു കിട്ടാറുണ്ട്. ഞാൻ ഉള്ളപ്പോൾ മാത്രം മഞ്ജുസ് ഒന്നും മിണ്ടില്ല . ഞാൻ പിള്ളേരെ അടിക്കാൻ സമ്മതിക്കാത്തോണ്ട് ദേഷ്യം ഒകെ അവള് എന്റെ ദേഹത്ത് തീർക്കും ."അമ്മ തിന്നോ ..." ചെറിയ ചോക്ലേറ് മിട്ടായികൾ മഞ്ജുസിനു നേരെ പിടിച്ചു ആദി ചിണുങ്ങി . കടയിൽ പോയാൽ മിട്ടായി വാങ്ങിച്ചാൽ ആദി മഞ്ജുസിനും റോസീമോൾക്കും കൂടി ഉള്ളത് വാങ്ങും . ആ കാര്യത്തിലൊക്കെ ഡീസന്റ് ആണ് . റോസിമോള് ആണേൽ അവളുടെ കാര്യം മാത്രമേ നോക്കൂ . "പൊന്നുനു കൊടുക്കെടാ .." മഞ്ജുസ് ചിരിച്ചുകൊണ്ട് അവന്റെ ഉള്ളം കയ്യിൽ നിന്ന് ഒരു മിട്ടായി എടുത്തുകൊണ്ട് പറഞ്ഞു . അതോടെ അവശേഷിച്ച രണ്ടെണ്ണത്തിൽ ഒന്ന് അവൻ റോസീമോൾക്കു നേരെ എറിഞ്ഞു കൊടുത്തു . "ഡീ ..പൊന്നു " അവൻ പയ്യെ വിളിച്ചു അവളുടെ മടിയിലേക്ക് മിട്ടായി എറിഞ്ഞു

💬 Comments

View all comments