0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.2K
. റോസിമോള് അത് വേഗം എടുത്തു കയ്യിൽ പിടിക്കുകയും ചെയ്തു . അപ്പോഴേക്കും മഞ്ജുസ് മിട്ടായിടെ കവറൊക്കെ കീറി അത് വായിലിട്ടിരുന്നു .റോസ്‌മോളുടെ കവറും മഞ്ജുസ് തന്നെ കീറിക്കൊടുത്തു . അതോടെ അവളും അത് വായിലിട്ടു നുണഞ്ഞു . "ആഹാ...ഈ മൊതലും എത്തിയാ?" മുഖം കഴുകി തിരിച്ചു എത്തിയ ഞാൻ ആദിയെ കണ്ടു ചിരിച്ചു . "അച്ഛ വേണോ ?" ബാക്കിയുള്ള ഒരു മിട്ടായി എന്റെ നേരെ പിടിച്ചുകൊണ്ട് ആദി ചോദിച്ചു . "വേണ്ട വേണ്ട ....നീ തിന്നോടാ ..." ഞാൻ അവനെ നോക്കി കണ്ണിറുക്കി . "ഞാൻ കയിച്ചു.." അവൻ അതിനു മറുപടി നൽകി ചിരിച്ചു . "അത് സാരല്യ ..ഒന്നുടെ കഴിച്ചോ ..." ഞാൻ ബെഡിലേക്കിരുന്നു അവന്റെ തലമുടിയിൽ കൈകൊണ്ട് ചികഞ്ഞുകൊണ്ട് പയ്യെ പറഞ്ഞു .പിന്നെ അവന്റെ മിട്ടായി ഞാൻ തന്നെ പൊളിച്ചു കൊടുത്തു . "പിന്നെ ...രണ്ടും താഴെ പോയി കളിച്ചേ...ഇവിടെ ഇപ്പൊ എന്താ ?" ഞാൻ പെട്ടെന്ന് അവരെ ഒഴിവാക്കാൻ വേണ്ടി നമ്പർ ഇട്ടു . "ചാച്ചൻ പൊക്കോ ...നാൻ ഇവിടെയാ..." ഞാൻ പറഞ്ഞു റോസിമോളെ നോക്കിയതും അവള് എന്നെ നോക്കി കൊഞ്ഞനം കുത്തി . "നാനും മീനും ഒന്നും ഇല്ല...പോടീ ..." ഞാൻ ചിരിച്ചുകൊണ്ട് അവളെ പിടിച്ചു വലിച്ചു . മഞ്ജുസ് അതെല്ലാം കണ്ടു ചിരിക്കുന്നുണ്ട് . "അആഹ്...ചാച്ച ..ഹ്ഹ്ഹ് ..." അവളുടെ കാലിൽ ഞാൻ പിടിച്ചുവലിച്ചതോടെ റോസിമോള് ചിണുങ്ങാൻ തുടങ്ങി. "ഒന്ന് പോടീ പൊന്നുസേ..ചാച്ചന് ഉറക്കം വന്നിട്ടല്ലേ ?" ഞാൻ അവളെ നോക്കി കണ്ണിറുക്കി . "പിന്നെ..പച്ച പകല്

💬 Comments

View all comments