0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2120
പൂക്കളം ഇട്ടു തുടങ്ങിയിട്ടുണ്ട് . റോസ്‌മോളും എന്റെ അമ്മയും ആദിയും കൂടി ആണ് പൂക്കളം ഒകെ ഇടുന്നത് .തല്ക്കാലം വീട്ടിലുള്ള പൂക്കൾ ഒകെ വെച്ച് ആണ് അവര് ഇടുന്നത് ...അതിൽ തന്നെ അടി ആണ്..ആദി വെക്കുന്ന പൂക്കളൊക്കെ റോസിമോള് എടുത്തു കളയും ...അതുകണ്ടാൽ ചെക്കന് ദേഷ്യവും വരും ..പിന്നെ ഉന്തലും തള്ളലും ഒകെ ആയി അടിയാകും .. "ശരി ആയിട്ടില്യ .." എന്ന് അവള് തന്നെ വിലയിരുത്തി ചെക്കനെ വെറുതെ ദേഷ്യം പിടിപ്പിക്കും . പിന്നെ അമ്മച്ചി ഉള്ളോണ്ട് അടികൂടില്ല എന്നുമാത്രം .. "ഇനി അതിന്റെ ഒരു കുറവേ ഉള്ളു .." പെണ്ണിന്റെ സംസാരം കേട്ട് മഞ്ജുസ് പിറുപിറുത്തു . "മഞ്ജു ..ശൂ ...." അതുകേട്ടതെയോടെ റോസിമോള് ചുണ്ടത്തു വിരൽ വെച്ച് മഞ്ജുസിനെ നോക്കി കണ്ണുരുട്ടി. "പോടീ ...യു ...ഷട്ട് അപ്പ് " മഞ്ജുസ് അതുകണ്ടു ചിരിച്ചു തിരികെ പറഞ്ഞു അവളുടെ കവിളിൽ പയ്യെ നുള്ളി . "അതൊക്കെ പോട്ടെ ..നീ എ,ബി,സി,ഡി ഒകെ പഠിച്ചോ ?" മഞ്ജുസ് പെട്ടെന്ന് എന്തോ ഒത്ത പോലെ പെണ്ണിനെ നോക്കി . നാല് വയസ് ഒകെ കഴിഞ്ഞതോടെ പിള്ളേരെ എൽ.കെ .ജി യിൽ ചേർക്കാം എന്ന് മഞ്ജുസ് പറഞ്ഞതാണ് .പക്ഷെ ഞാൻ വേണ്ടെന്നു പറഞ്ഞു. അഞ്ചാറ് വയസ് ആകുമ്പോ നേരിട്ട് സ്കൂളിൽ വിട്ടാൽ മതി എന്നാണ് എന്റെ തീരുമാനം .എന്നാലും പഠിപ്പിക്കലൊക്കെ മഞ്ജുസിന്റെ വക ആൾറെഡി തുടങ്ങിയിട്ടുണ്ട് . അവളും ടീച്ചർ ആണല്ലോ ... "ഇല്ലാ ഹ്ഹ് ..." അതിനു റോസിമോള് നിഷേധ ഭാവത്തിൽ തലയാട്ടി .
"അത് എന്തേ ? ഞാൻ കൊറേ ദിവസം ആയല്ലോ നിനക്കു പറഞ്ഞു തരുന്നു ...." മഞ്ജുസ് പെട്ടെന്ന് ടോൺ മാറ്റിക്കൊണ്ട് പെണ്ണിന് കടുപ്പിച്ചൊന്നു നോക്കി . "എനിച് വയ്യ പഠിക്കാൻ ..." റോസ് മോള് പെട്ടെന്ന് ചിണുങ്ങിക്കൊണ്ട് മഞ്ജുസിനെ നോക്കി . "പൊന്നുസേ നിനക്കു എന്റെ കയ്യിന്നു കിട്ടും ...എത്ര ദിവസം ആയെടി ഇത് തുടങ്ങീട്ട് " മഞ്ജുസ് പേനിനെനോക്കി കണ്ണുരുട്ടി . "ചാച്ചാ ...നമുക്ക് പോവാം " പെട്ടെന്ന് ഒരു സഹായത്തിനു

💬 Comments

View all comments