Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
"
എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അവള് വിളിച്ച കാര്യം പറഞ്ഞു .ഞാൻ അതിനു ഒന്നും മിണ്ടാതെ നിന്നതുകൊണ്ട് മറുതലക്കൽ അവള് തന്നെ തുടർന്നു.
"ഞാൻ അപ്പോഴത്തെ ദേഷ്യത്തില് പറഞ്ഞതല്ലേ ..അതിനു നീ കണ്ണ് നിറക്കേണ്ട കാര്യം എന്താ ?"
മഞ്ജുസ് ചിരിയോടെ തിരക്കി .
"എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല ...
ഓരോ നേരത്തു ഓരോന്ന് പറയുന്നവരെ എനിക്ക് തീരെ വിശ്വാസം ഇല്ല. ഞാൻ ഇനി മിസ്സുമായിട്ട് ഒരു ഇടപാടും ഇല്ല "
ഞാൻ തീർത്തു പറഞ്ഞു ഫോൺ വേഗം വെച്ചു.
അത് മഞ്ജുസിനു ഒരു ക്ഷീണം ആയി എന്ന് തോന്നി . പിന്നെ അവള് വിളിച്ചില്ല . ഞാൻ പോസ് ഇട്ടു ഡയലോഗ് അടിച്ചതുകൊണ്ട് എനിക്കും തിരിച്ചു വിളിക്കാൻ പറ്റില്ല. അങ്ങനെ പിറ്റത്തെ ദിവസം ആണ് വഴിയിൽ വെച്ചു പതിവ് പോലെ ഞങ്ങള് കണ്ടത് .
കാറിൽ ആ വഴി വന്ന മഞ്ജുസ് എന്റെ അരികിലായി വണ്ടി നിർത്തി . ഒരു ഇളംപച്ചയും വെള്ളയും കലർന്ന സാരിയും ബ്ലൗസും ആയിരുന്നു അവളുടെ വേഷം . കാറിന്റെ ഗ്ലാസ് താഴ്ത്തികൊണ്ട് അവളെന്നെ നോക്കി.
"കോളേജിലൊട്ടല്ലേ ? കേറിക്കോ .."
പിന്നെ പയ്യെ എന്നോടായി പറഞ്ഞു .
"ഞാൻ ബസ്സില് വന്നോളാം .."
ഞാൻ ആ ക്ഷണം മുഖം വെട്ടിച്ചുകൊണ്ട് നിരസിച്ചു .
"പ്ലീസ് ...ഒന്ന് കേറെടോ..കവിൻ എന്താ ഇങ്ങനെ അന്യന്മാരെ പോലെ "
മഞ്ജുസ് സ്റ്റിയറിങ്ങിൽ താളം പിടിച്ചുകൊണ്ട് ചിരിച്ചു .
"ഞാൻ അന്യൻ ആയതുകൊണ്ടാണല്ലോ മിസ് എന്റെ കുത്തിന് പിടിച്ചത് "
ഞാൻ തലേന്നത്തെ സംഭവം ഓർത്തു
💬 Comments
View all comments