Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
ഞാൻ പയ്യെ പറഞ്ഞു .
"ഹ്മ്മ്...അച്ഛനും അമ്മയും ഒകെ അതുപറയും ...എന്റെ പഴയ ആൽബം ഫോട്ടോസ് ഒകെ നോക്കിയാൽ ഇതുതന്നെ ..."
റോസ്‌മോളുടെ തോളിൽ കയ്യിട്ടിരുന്നുകൊണ്ട് മഞ്ജുസ് ചിരിച്ചു .
"ഹ്മ്മ്...പിന്നെ...അടുത്ത ആഴ്ച ഓണം അല്ലെ...അപ്പൊ അത് കഴിഞ്ഞിട്ട് വീട്ടിൽ പോയാൽ പോരെ ?"
പെട്ടെന്ന് എന്തോ ഒത്ത പോലെ മഞ്ജുസ് എന്നെ നോക്കി .
"നീ പറയുന്ന പോലെ ..."
ഞാൻ അത് സമ്മതിച്ചുകൊടുത്തു.
"പിള്ളേർക്ക് ഡ്രസ്സ് എടുക്കണ്ടേ?"
പെട്ടെന്ന് എന്തോ ഓർത്തപോലെ മഞ്ജുസ് എന്നെനോക്കി .
"ഇപ്പൊ ഉള്ളത് തന്നെ ഇവിടെ എടുത്തുവെക്കാൻ സ്ഥലം ഇല്ല...അപ്പഴാ "
ഞാൻ അതുകേട്ടു ഒഴുക്കൻ മട്ടിൽ ഒരു മറുപടി പറഞ്ഞു .
"ചാച്ചാ...നമുക്ക് .പൂവ് ഇടണ്ടേ ...കൊറേ വാങ്ങണം "
പൂക്കളം ഇടുന്ന കാര്യം ഓർത്തു റോസീമോൾ എന്നെ നോക്കി . ആൾറെഡി വീട്ടിൽ അത്തം മുതല് പൂക്കളം ഇട്ടു തുടങ്ങിയിട്ടുണ്ട് . റോസ്‌മോളും എന്റെ അമ്മയും ആദിയും കൂടി ആണ് പൂക്കളം ഒകെ ഇടുന്നത് .തല്ക്കാലം വീട്ടിലുള്ള പൂക്കൾ ഒകെ വെച്ച് ആണ് അവര് ഇടുന്നത് ...അതിൽ തന്നെ അടി ആണ്..ആദി വെക്കുന്ന പൂക്കളൊക്കെ റോസിമോള് എടുത്തു കളയും ...അതുകണ്ടാൽ ചെക്കന് ദേഷ്യവും വരും ..പിന്നെ ഉന്തലും തള്ളലും ഒകെ ആയി അടിയാകും ..
"ശരി ആയിട്ടില്യ .."
എന്ന് അവള് തന്നെ വിലയിരുത്തി ചെക്കനെ വെറുതെ ദേഷ്യം പിടിപ്പിക്കും . പിന്നെ അമ്മച്ചി ഉള്ളോണ്ട് അടികൂടില്ല എന്നുമാത്രം ..
"ഇനി അതിന്റെ ഒരു കുറവേ ഉള്ളു .."
പെണ്ണിന്റെ സംസാരം കേട്ട് മഞ്ജുസ് പിറുപിറുത്തു
💬 Comments
View all comments