Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
"
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
"ബാക്കി എന്താ ...രാത്രി കൊറേ സംസാരിച്ചു അത്ര തന്നെ ..."
ഞാൻ അന്നത്തെ കാലം ഓർത്തു പയ്യെ പറഞ്ഞു .
"അത്ര ഒന്നും അല്ല...ഓണം വെക്കേഷന് ഞാൻ വീട്ടിലോട്ടു പോകുന്നതിനു മുൻപ് നിനക്കു ഡ്രസ്സ് ഒകെ എടുത്തു തന്നില്ലേ ?"
മഞ്ജുസ് എന്നോടായി ചോദിച്ചു .
"ആഹ്...അതും ഇട്ടോണ്ടുള്ള പിക് രാവിലെ തന്നെ ഞാൻ അയച്ചിരുന്നു .. "
ഞാൻ അവളുടെ സ്വഭാവം ഓർത്തു കണ്ണുരുട്ടി .
"ഹ്മ്മ്...അറിയാം അറിയാം ..."
മഞ്ജുസ് അതൊക്കെ ഓർത്തെന്ന പോലെ പയ്യെ പറഞ്ഞു .
"കല്യാണം കഴിഞ്ഞിട്ട് ഫസ്റ്റ് ഓണം ഇവിടെ തന്നെ...ഉച്ചക്ക് ഫുഡ് കഴിച്ചിട്ട് പിന്നെ ഒറ്റപ്പാലം പോയി "
ഞാൻ അതൊക്കെ ഓർത്തുകൊണ്ട് പറഞ്ഞു .
"ഹ്മ്മ്...യാ യാ ..."
മഞ്ജുസ് തലയാട്ടികൊണ്ട് അതൊക്കെ സമ്മതിച്ചു .
"ഇപ്പൊ എല്ലാം പോയി ....ബെഡ്‌റൂമിൽ പോലും സ്വസ്ഥത ഇല്ല .."
ഞാൻ ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ കൈ എടുത്തുപിടിച്ചു .
"ഇതുംകൂടി ആയാൽ തീരുമാനം ആയി ..."
മഞ്ജുസ് സ്വന്തം വയറിലേക്ക് നോട്ടമെറിഞ്ഞുകൊണ്ട് പുഞ്ചിരിച്ചു .
"ഏയ്...ഇപ്പൊ ആൾറെഡി എക്സ്പീരിയൻസ് ആയില്ലേ...ഇനി വല്യ കുഴപ്പം ഒന്നും ഉണ്ടാവില്ല "
ഞാൻ തമാശ പോലെ പറഞ്ഞു .
"ഹ്മ്മ്..."
മഞ്ജുസ് അതുകേട്ടു ഒന്ന് മൂളി .
"മഞ്ജുസിനു ശരിക്കും എന്തേലും വിഷമം ഉണ്ടോ ?"
ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ മുത്തികൊണ്ട് ട്രാക് മാറ്റി .
"എന്താ എന്നെ കണ്ടാൽ അങ്ങനെ തോന്നുന്നുണ്ടോ ?"
അവൾ അതുകേട്ടു ചിരിച്ചു .
"അതില്ല ..എന്നാലും അറിയണമല്ലോ
💬 Comments
View all comments