0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.7K
.. "മ്യാവൂ ..ഹ്ഹ്ഹ് ..." അവൻ ആദിയുടെ മടിയിൽ ഇരുന്നു എന്നെ മുഖം ഉയർത്തിനോക്കികൊണ്ട് ഈണത്തിൽ കരഞ്ഞു . "അച്ച എവിടെക്കാ ?" എന്നെ കണ്ടതും ആദി പയ്യെ തിരക്കി . "ചുമ്മാ പൊറത്തോട്ട് ...നീ വരണോ ?" ഞാൻ അവന്റെ ചോദ്യം കേട്ട് ചിരിച്ചു . "ചാച്ചാ ...." അപ്പോഴേക്കും മുറ്റത്തു അച്ഛന്റെ കൂടെ കളിക്കുന്ന റോസിമോള് എന്നെ ഉറക്കെ വിളിച്ചുകൊണ്ട് കൈവീശി . "ആഹ്..ആഹ് ...അവിടെ കളിച്ചോ ..." ഞാൻ അവളോടായി പറഞ്ഞു ചിരിച്ചു . "ഞാൻ ഇല്ല..അച്ച പൊക്കോ ..." ആദി എന്റെ ക്ഷണം നിരസിച്ചുകൊണ്ട് ചിരിച്ചു . "ഹ്മ്മ്...നമുക്ക് ബാംഗ്ലൂരിൽ പോണ്ടേ ? റോസ് ആന്റി നിന്നെ ചോദിച്ചു " ഞാൻ പെട്ടെന്ന് താഴെക്കിരുന്നുകൊണ്ട് അവനെ നോക്കി . "എന്ന പോവാ ?" ആ ചോദ്യത്തിന് ഉത്തരം വേഗം വന്നു . റോസ്‌മേരിയെ ആദിക്കും വല്യ ഇഷ്ടമാണ് . ഇഷ്ടത്തിന് കാരണം വേറെ ഒന്നുമല്ല . അവള് പിള്ളേരെ കൊണ്ട് ഫുൾ ടൈം പുറത്തു കറക്കം ആണ് . പിന്നെ വേണ്ടതൊക്കെ വേടിച്ചു കൊടുക്കുവേം ചെയ്യും .ഇനി ചെന്നാൽ പുതിയ ഒരു നായക്കുട്ടിയെ വാങ്ങിച്ചു തരാം എന്നൊക്കെ റോസ്‌മേരി ആദിയോട് പ്രോമിസ് ചെയ്തിട്ടുണ്ട്. അതിൽപിന്നെ ആദിക്കും ഭയങ്കര ഇന്ററസ്റ്റ് ആണ് . "ആന്റി പപ്പിനെ തരോ ?" ആദി വീണ്ടും എന്നെ പ്രതീക്ഷയോടെ നോക്കി . "നിനക്കെന്തിനാ അവളുടെ പപ്പി ..നീ അമ്മയോട് പറയെടാ അവള് നൂറെണ്ണം വാങ്ങിത്തരും .." ഞാൻ അതുകേട്ട് ഒന്ന് ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ മുത്തി .

💬 Comments

View all comments