Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]
അച്ഛൻ തന്നെ പോകാമെന്നു വിചാരിച്ചുകാണും !
"അല്ല..അതുവേണെൽ ഞാൻ പോകാം അച്ഛാ ..."
പുള്ളി ഉമ്മറത്തേക്ക് കയറിയതും ഞാൻ പയ്യെ പറഞ്ഞു .
"വേണ്ട ....ഇത് ഈ കൊല്ലം തന്നെ ശരിയാക്കണ്ട കാര്യം ആണ് "
എന്നെ ഒന്നുടെ താങ്ങിക്കൊണ്ട് പുള്ളി അകത്തേക്ക് കയറി.
"മൈര്..വേണ്ടാരുന്നു ...."
പുള്ളിയുടെ മറുപടി കേട്ട് ഞാൻ പിറുപിറുത്തു . ആ സമയം കൊണ്ട് റോസിമോള് എന്റെ കയ്യിൽ വന്നു പിടിച്ചിരുന്നു .
"പോവാ ?"
എന്റെ കൈപിടിച്ച് കുലുക്കികൊണ്ട് അവള് തിരക്കി .
"എവിടേക്ക് ..നിന്റെ അമ്മേടെ വീട്ടിക്കൊ ?"
ഞാൻ പല്ലുകടിച്ചുകൊണ്ട് അവളെ എടുത്തു പൊക്കി .
"നിനക്കു ഒരു ഭാഗത്തു ഇവിടെ ഇരുന്നൂടെ പെണ്ണെ ..."
അവളെ ഇരുകൈകൊണ്ടും എടുത്തുപിടിച്ചു ഞാൻ അവളുടെ കവിളിൽ പയ്യെ കടിച്ചു .
"ആഹ്..ചാച്ചാ ..."
അതോടെ അവള് ഒന്ന് ചിണുങ്ങിക്കൊണ്ട് വാ പൊളിച്ചു ."ഞാനും വരാം ...നമക്ക് ഐസ് ക്രീം വാങ്ങ പോവാം "
ഞാൻ അവളുട കവിളിലെ പിടിവിട്ടതും റോസിമോള് എന്നെ നോക്കി ചിണുങ്ങി .
"ആഹ്..അങ്ങനെ ഇപ്പൊ വാങ്ങണ്ട..."
ഞാൻ തീർത്തു പറഞ്ഞു അവളെ നോക്കി .
"പ്ലീസ് ..ക..വി ...."
അതോടെ പെണ്ണ് അവസാനത്തെ അടവ് എടുത്തു . മഞ്ജുസ് വിളിക്കുന്നത് കേട്ട് റോസിമോള് എന്നെയും ഇടക്കു കവി എന്നൊക്കെ സോപ്പിടാൻ വേണ്ടി വിളിക്കും .മഞ്ജുസിന്റെ കൊഞ്ചലൊക്കെ പെണ്ണും നോട്ട് ചെയ്യാറുള്ളതുകൊണ്ട് അതെ ടോണിൽ ആണ് വിളിയും !
"ഇല്ലെടി റോസു..."
പക്ഷെ ഞാൻ അതുകേട്ടു തലയാട്ടി ചിരിച്ചു .
"അഹ് ആഹാ..ഹ്ഹ് "
അതോടെ
💬 Comments
View all comments