0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.7K
പെണ്ണ് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി . "പൈശ പൊന്നു കൊടുക്കാം ..." അവള് പിന്നെയും എന്നെ നിർബന്ധിച്ചുകൊണ്ട് ചിണുങ്ങി . "കള്ളി ...മഞ്ജുന്റെ പൈസ എടുത്താ ?" അവളുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു . അതിനു പെണ്ണ് കണ്ണിറുക്കികൊണ്ട് ചിരിച്ചു. പിന്നെ പാന്റിന്റെ പോക്കെറ്റിൽ ഒളിപ്പിച്ചുവെച്ച രണ്ടായിരത്തിന്റെ നോട്ടു പുറത്തെടുത്തു . "ദൈവമേ ...ഒരു ഐസ് ക്രീമിന് രണ്ടായിരമോ ..." ഞാൻ അതുകണ്ടു അന്തംവിട്ടു . "എനിച്ചു ഇതാ കിട്ടിയേ .." അവള് പൈസ എന്റെ പോക്കെറ്റിലെക്കിട്ടുകൊണ്ട് ചിരിച്ചു . "ഇത് നിന്റെ മഞ്ജു അറിഞ്ഞാൽ ഉണ്ടല്ലോ ...മോന്തേടെ ഷേപ് മാറും പെണ്ണെ ..." ഞാൻ അവളുടെ സ്വഭാവം ഓർത്തു ചിരിച്ചു . ഒരു പ്രാവശ്യം പെണ്ണിനെ ഒഴിവാക്കാൻ വേണ്ടി എന്റല് പൈസ ഒന്നുമില്ല എന്ന് പറഞ്ഞതോടെ അവള് മഞ്ജുസിന്റെ അടുത്തുപോയി. മഞ്ജു ബാഗും തുറന്നു പൈസയും എടുത്തുകൊടുത്തു .അതോടെ ആണ് മഞ്ജുസിന്റെ ബാഗിൽ പൈസ ഉണ്ടെന്നു റോസീമോൾക്കു മനസിലായത് . പിന്നെ ചോദിക്കാൻ പോലും നിക്കാതെ ബാഗിൽ നിന്നും അടിച്ചുമാറ്റാൻ തുടങ്ങി . "ഇല്ല ..മഞ്ജു പാവാ ..." അത് സമ്മതിച്ചു തരാത്ത പോലെ പെണ്ണ് എന്റെ കവിളിൽ മുത്തി . "ആഹ്..നല്ല പാവം ആണ് .." ഞാൻ അതുകേട്ടു ചിരിച്ചു . "നമുക്ക് പോവാ ചാച്ചാ ..." അപ്പോഴേക്കും പെണ്ണ് തിരക്ക് കൂട്ടി . "ആഹ് ആഹ് ..പോവാം ...ന്റമ്മോ " ഞാൻ അതുകേട്ടു കണ്ണുരുട്ടി. പിന്നെ അവളെ ബൈക്കിന്റെ സീറ്റിലേക്കിരുത്തി പിന്നാലെ ഞാനും കയറി .കീ ഒക്കെ അവള് തന്നെ

💬 Comments

View all comments