0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K

"ഉറങ്ങുവാ ...കൊറച്ചു മുൻപേ കഞ്ഞി കുടിച്ചു മരുന്നൊക്കെ കഴിപ്പിച്ചു കിടത്തിയതാ ..റൂമിലുണ്ട് പോയി നോക്ക് .."
മഞ്ജുസിന്റെ അമ്മച്ചി ചെറു ചിരിയോടെ പറഞ്ഞു .ഞാൻ അതിനു മറുപടിയെന്നോണം തലയാട്ടി . പിന്നെ നേരെ റൂമിലോട്ടു കയറി .

റോസിമോള് സുഖമായി ചെരിഞ്ഞു കിടന്നു ഉറങ്ങുന്നുണ്ട് . രണ്ടു കയ്യും കവിളിനടിയിൽ തിരുകിവെച്ചു  സ്വല്പം ചുരുണ്ടുകൂടിയുള്ള കിടത്തം !  പനി പിടിച്ചതിന്റെ നേരിയ ക്ഷീണം മുഖത്തുണ്ട് . ഒരു കറുത്ത ഫുൾ സ്ലീവ് ബനിയനും അതെ നിറത്തിലുള്ള പാന്റും ആണ് പെണ്ണിന്റെ വേഷം .ബനിയന്റെ മുൻപിൽ ഒരു ചുവന്ന ഹാർട്ട് സിംബലും ഉണ്ട് .

അവളുടെ കിടത്തം ശ്രദ്ധിച്ചുകൊണ്ട് ഞാൻ പയ്യെ ബെഡിനടുത്തേക്കു നീങ്ങി . പിന്നെ പൊന്നൂസിന് അരികിലായി ഇരുന്നു . നല്ല ഉറക്കത്തിൽ ആയതുകൊണ്ട് അവളെ ശല്യം ചെയ്യേണ്ടെന്ന് കരുതി ഞാൻ പൊന്നൂസിന്റെ നെറ്റിയിൽ പയ്യെ തൊട്ടു നോക്കി .  സ്വല്പം ചൂട് ഉണ്ട് ! ഞാൻ തൊട്ടതു പോലും അവൾ അറിഞ്ഞ  മട്ടില്ല .

അങ്ങനെ ഇരിക്കെ മഞ്ജുസ് അധികം വൈകാതെ കുളി കഴിഞ്ഞു റൂമിലേക്കെത്തി . ഒരു കറുപ്പിൽ വെള്ള കുത്തുകൾ ഉള്ള ഫ്രോക്ക് ആണ് മഞ്ജുസിന്റെ വേഷം . മുടിയൊക്കെ കുളി കഴിഞ്ഞു അലക്ഷയംയി വിടർത്തിയിട്ടുകൊണ്ടാണ് റൂമിലേക്ക് കയറിവന്നത് .വയർ സ്വല്പം കൂടി പുറത്തേക്ക് ഉന്തിയിട്ടുണ്ടെന്നു എനിക്ക് തോന്നി . ഇരട്ടകൾ അല്ലെ !

"ഇത്ര പെട്ടെന്നു ഇങ്ങു വന്നോ ?"
ബെഡിൽ ഇരിക്കുന്ന എന്നെ കണ്ടു മഞ്ജുസ് സന്തോഷത്തോടെ തിരക്കി .

"ഹ്മ്മ്..."
ഞാൻ അതിനു പയ്യെ മൂളി .

💬 Comments

View all comments