Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]
.
"അപ്പൂസിനേം കൂട്ടി മഞ്ജുവിന്റെ ചെറിയച്ഛന്മാരുടെ വീട്ടിലോട്ടു പോയേക്കുവാ ..."
അതിനു മറുപടി എന്നോണം അവര് പയ്യെ പറഞ്ഞു .
"ആഹ്.."
ഞാൻ അതിനു മൂളി .
"മുത്തശ്ശി ?"
ഞാൻ വീണ്ടും ചോദ്യ ഭാവത്തിൽ അമ്മയെ നോക്കി .
"അമ്മേം പോയിട്ടുണ്ട് ..."
മഞ്ജുസിന്റെ അമ്മച്ചി ഒരു ചിരിയോടെ മറുപടി നൽകി .
"ഓഹ്...നമ്മുടെ ആള് എവിടെ ?"
ഞാൻ ഒടുക്കം കാര്യത്തിലേക്ക് കടന്നുകൊണ്ട് ഒന്ന് ചിരിച്ചു .
"അവള് കുളിക്കാൻ കേറിയേക്കുവാ ..അല്ല..നീ എന്താ പെട്ടെന്ന് ?
മഞ്ജു നീ വരുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ ?"
മഞ്ജുസിന്റെ 'അമ്മ എനിക്കുള്ള മറുപടി നൽകികൊണ്ട് എന്നെ ചോദ്യ ഭാവത്തിൽ നോക്കി.
"ഇല്ല...പെട്ടെന്ന് തീരുമാനിച്ചതാ..പൊന്നൂസിന് എന്തോ വയ്യ എന്നൊക്കെ..."
ഞാൻ ഒന്ന് പറഞ്ഞു നിർത്തി ..
"ആഹ്..അഹ്...തോന്നി ...അല്ലാതെ ഇപ്പൊ നീ വരാൻ വേറെ കാരണം ഒന്നും ഇല്ല .."
മഞ്ജുസിന്റെ അമ്മച്ചി എനിക്കിട്ടൊന്നു താങ്ങി . ഞാനതിനു ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിച്ചു .
"ഹ്മ്മ്..എന്ന വാ ...ഇവിടെ ഇങ്ങനെ നിക്കണ്ട...നീ ഒന്നും കഴിച്ചിട്ടില്ലല്ലോ ല്ലേ ?"
മഞ്ജുസിന്റെ അമ്മച്ചി എന്നെ ക്ഷണിച്ചുകൊണ്ട് ചിരിയോടെ തിരക്കി .
"ഇല്ല ..."
ഞാൻ അതിനു പയ്യെ മറുപടി നൽകികൊണ്ട് അവർക്കു പിറകെ നടന്നു .
"ഹ്മ്മ്.എന്ന ഞാൻ ഊണ് എടുക്കാം ...മഞ്ജുവും കഴിച്ചിട്ടില്ല ,
അവള് വന്ന നിങ്ങൾക്ക് ഒന്നിച്ചു കഴിക്കാം "
അവര് ചെറുചിരിയോടെ പറഞ്ഞു..ഞാൻ അതിനു സമ്മത ഭാവത്തിൽ തലയാട്ടി .
"പൊന്നു എവിടെ ?"
ഞാൻ പെട്ടെന്ന് കാര്യത്തിലേക്ക് കടന്നു .
💬 Comments
View all comments