0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K

മഞ്ജുസ് അതുകേട്ടു സംശയം പ്രകടിപ്പിച്ചു .

"ആഹ്..നോക്കട്ടെ ..."
ഞാൻ അതിനു ചിരിയോടെ മറുപടി നൽകി . പിന്നെ വേഗം കാൾ കട്ടാക്കി . അപ്പോൾ സമയം ഉച്ചയാകുന്നതേ ഉള്ളു . പൊന്നൂസ് ഇനി പിണങ്ങേണ്ട എന്ന് കരുതി പോകാമെന്നു തന്നെ ഞാനും വിചാരിച്ചു . അങ്ങനെ പോകുന്ന കാര്യം ഞാൻ കിഷോറിനെയും ശ്യാമിനെയും വിളിച്ചു പറഞ്ഞു.  രണ്ടു ദിവസം കാര്യങ്ങളൊക്കെ അവരോടു അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞ ശേഷം ഞാൻ അവിടെ നിന്നുമിറങ്ങി .

കത്തിച്ചു വിട്ടത് കൊണ്ട് ഏതാണ്ട് രണ്ടു രണ്ടര മണിയോടെ ഞാൻ മഞ്ജുസിന്റെ വീട്ടിലെത്തി . കോയമ്പത്തൂർ നിന്ന് പത്തു തൊണ്ണൂറു കിലോമീറ്റർ ഉണ്ട് മഞ്ജുസിന്റെ ഒറ്റപ്പാലത്തെ വീട്ടിലേക്ക് . ഞാൻ അവിടെയെത്തുമ്പോൾ ഉമ്മറത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല . മഞ്ജുസിന്റെ അച്ഛനും ആധിയും കൂടി അവളുടെ ചെറിയച്ഛന്മാരുടെ വീട്ടിലേക്ക് പോയിരിക്കുവാണ്.  അതുകൊണ്ട് ഉമ്മറം വിജനമാണ് .

ഞാൻ പയ്യെ കാറിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് നടന്നു . അപ്പോഴേക്കും വണ്ടിയുടെ ശബ്ദം കേട്ടിട്ടെന്നോണം മഞ്ജുസിന്റെ അമ്മച്ചി അങ്ങോട്ടേക്കെത്തി .

"ആഹാ...മോൻ ആണോ .."
എന്നെ കണ്ടതും മഞ്ജുസിന്റെ  അമ്മ ഒന്ന് പുഞ്ചിരിച്ചു . വീട്ടിൽ ആയാലും എന്റെ അമ്മായിയമ്മ സെറ്റു സാരി ആണ് ഉടുക്കുന്നത് , അതുകൊണ്ട് കാണാൻ ഇപ്പോഴും ഒരു ഐശ്വര്യം കാണും !

ഞാൻ അതിനു മറുപടി എന്നോണം ഒന്ന്  പുഞ്ചിരിച്ചു . പിന്നെ ചെരുപ്പ് പടിക്കെട്ടിൽ അഴിച്ചു വെച്ച് ഉമ്മറത്തേക്ക് കയറി ,

"അച്ഛൻ എവിടെ പോയി ?"
ഞാൻ അമ്മയെ നോക്കി ചിരിച്ചുകൊണ്ട്  ഉമ്മറത്തേക്ക് കയറി

💬 Comments

View all comments