0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
ദിവസം ഞാൻ തിരിച്ചു കോയമ്പത്തൂർക്ക് തന്നേ പോയി. രാവിലെ സ്വല്പം നേരത്തെ ആണ് ഇറങ്ങിയത് . റോസ്‌മോളും എന്റെ കൂടെ വരുന്നുണ്ട് . നാലഞ്ച് ദിവസം കഴിഞ്ഞാൽ ഓണം പ്രമാണിച്ചു വീട്ടിലോട്ട് തന്നെ തിരിച്ചുവരണം .ഉച്ച അടുപ്പിച്ചു ഞങ്ങള് കോയമ്പത്തൂർ എത്തി .നേരെ ഓഫീസിലോട്ടാണ് പോയത് . പാർക്കിംഗ് സൈഡിൽ കാർ നിർത്തിക്കൊണ്ട് ഞാൻ ഇറങ്ങി . മറുവശത്തെ ഡോർ തുറന്നു റോസ്‌മോളും നിരങ്ങി നിരങ്ങി താഴേക്കിറങ്ങി . എന്റെ കൂടെ വന്നു വന്നു പെണ്ണിന് ഇപ്പൊ എല്ലാം കാണാപാഠം ആണ് . വരുന്ന വഴിക്ക് രണ്ടു മൂന്നുവട്ടം ഓരോ സ്ഥലത്തു നിർത്തി മൂത്രം ഒകെ ഒഴിപ്പിച്ചു ,വെള്ളവും മിട്ടായിയും ഒകെ വേടിച്ചു കൊടുത്താണ് അത്രേടം വരെ എത്തിച്ചത് . ഒരു വൈറ്റ് ഷർട്ടും കറുത്ത ജീൻസ് പാന്റും ആണ് അവളുടെ വേഷം . ഷർട്ടിന്റെ കൈ മഞ്ജുസ് പോരുന്ന നേരത്തു മടക്കി പകുതിയോളം കേറ്റിവെച്ചിട്ടുണ്ട്. കാറിൽ നിന്നിറങ്ങി അവള് വേഗം എന്റെ വശത്തേക്ക് ഓടിവന്നു . പിന്നെ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി . "പോവ ചാച്ചാ .." അവൾ എന്നോടായി തിരക്കി. '"ഹ്മ്മ്..നടക്ക് നടക്ക്" ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പയ്യെ മുന്നോട്ട് നടന്നു . എന്റെ കൈപിടിച്ച് അവളും .
ഓഫീസ് ബിൽഡിങ്ങിന്റെ മുൻപിൽ ഒരു സെക്യൂരിറ്റി ഉണ്ട് . സ്വല്പം പ്രായമുള്ള ആളാണ് . കല്യാണസുന്ദരം എന്നാണ് കക്ഷിയുടെ പേര്. ഞങ്ങള് "സുന്ദരണ്ണൻ" എന്നാണ് അങ്ങേരെ വിളിക്കുന്നത് . ചില്ലു വാതിലുകൾ നിറഞ്ഞ എൻട്രൻസിന് മുൻപിൽ നിന്ന പുള്ളി

💬 Comments

View all comments