Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]
അവള് വിളിച്ചിട്ട് നോക്കിയില്ലെന്നോ , വിഷ് ചെയ്തിട്ട് മിണ്ടിയില്ലെന്നോ എന്നൊക്കെ പറഞ്ഞു മൂർത്തി സാറുമായി വഴക്കിട്ടതാണ് .അതിനു ശേഷം പിന്നെ മൂർത്തി അണ്ണൻ റോസ്‌മോളുമായി നല്ല കൂട്ടാണ്.
"അങ്കിലിനു തോനെ പൈശ തരാൻ പൊന്നു ചാച്ചനോട് പഞിണ്ട്.."
മുൻപ് മൂർത്തി അണ്ണൻ പറഞ്ഞ കാര്യം ഓർത്തു പൊന്നൂസ് പറഞ്ഞൊപ്പിച്ചു..തപ്പിത്തടഞ്ഞുകൊണ്ടാണ് അവള് വലിയ വാചകങ്ങൾ പറയുന്നത് ..
മുൻപ് വന്നപ്പോൾ ഓഫീസിൽ നിന്നും ശമ്പളം ഒന്നും കിട്ടുന്നില്ല എന്നൊക്കെ മൂർത്തി അണ്ണൻ പൊന്നൂസിനോട് പറഞ്ഞിരുന്നു . അവളെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാണ് . ശമ്പളം ഒകെ കുറവാണു, അച്ഛനോട് പറഞ്ഞിട്ട് മൂർത്തി അങ്കിളിനു കൊറേ പൈസ തരാൻ പറ എന്നൊക്കെ പുള്ളി അറിയുന്ന മലയാളത്തിൽ മോളോട് തട്ടിവിട്ടിരുന്നു .
"അപ്പിടിയാ ..ശരി ശരി ..."
പുള്ളി അതുകേട്ടു ചിരിച്ചു .
"ആ ..അപ്പിടി ..."
അവളും അതുപോലെ പറഞ്ഞു തലയാട്ടി . അതൊക്കെ കേട്ട് ഓരോ ഓപ്പൺ ക്യാബിനിലായി ഇരിക്കുന്നവർ ചിരിക്കുന്നുണ്ട്.
ഞാൻ മൂർത്തി അണ്ണനെ വിഷ് ചെയ്തു റോസ്‌മോളെയും കൂട്ടി എന്റെ കാബിനിലേക്ക് കയറി .
പിന്നെ സീറ്റിലേക്ക് ചെന്നിരുന്നു . റോസ്‌മോളും എന്റെ അടുത്തായി മറ്റൊരു കസേരയിൽ ഇരുന്നു . അവളുടെ കാലുകൾ ഒന്നും അതിൽ ഇരുന്നാൽ നിലത്തേക്കെത്തില്ല..അതുകൊണ്ട് കസേരയിൽ ചാരി കിടക്കുകയാണ് എന്ന് പറയാം .
"അതേയ്... മിണ്ടാണ്ടിരുന്നോണം കേട്ടല്ലോ ..."
സീറ്റിലിരുന്നു മുന്പിലിരുന്ന ലാപ് ഓൺ ചെയ്തുകൊണ്ട് ഞാൻ റോസ്‌മോളെ നോക്കി .
"ഹ്മ്മ് ..."
അതിനു അവള് പയ്യെ തലയാട്ടി . അതൊക്കെ ചുമ്മാ എന്നെ ബോധിപ്പിക്കാൻ വേണ്ടിയാണു എന്ന് അവൾക്കും എനിക്കുമൊക്കെ നന്നായിട്ട് അറിയാം ..
ലാപ് ഉണക്കിയ ശേഷം ഞാൻ ഓഫീസ് റൂമിലെ എ.സി ഓൺ ചെയ്തു തണുപ്പ് സ്വല്പം കുറച്ചിട്ടു . പെണ്ണിന് അധികം തണുപ്പ് പറ്റില്ല. വേഗം ജലദോഷം പിടിക്കും .അങ്ങനെ ഇരിക്കെ ജഗത് ക്യാബിനിലേക്ക് കേറിവന്നു .ഫോര്മാലിറ്റിയുടെ ആവശ്യം ഒന്നും ഞങ്ങൾക്കിടയിൽ ഇല്ലാത്തോണ്ട് കക്ഷി നേരെ വാതിൽ തുറന്നു കേറി .
"ഹായ് പൊന്നു ..."
എന്റെ അടുത്തിരിക്കുന്ന റോസ്‌മോളെ വിഷ് ചെയ്തു ചിരിച്ചുകൊണ്ടാണ് ജഗത്
💬 Comments
View all comments