0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
പെണ്ണ് ഉറക്കെ വിളിച്ചു കൂവി . അതുകേട്ടു അവിടെ ജോലി ചെയ്യുന്ന മറ്റു ജീവനക്കാരും ഒന്ന് ചിരിച്ചു . സാധാരണ വളരെ സൈലന്റ് ആയി കാര്യങ്ങൾ നീങ്ങുന്ന ഓഫീസിൽ റോസീമോൾ വന്നാൽ പിന്നെ ഒച്ചയും ബഹളവും ഒക്കെ ആണ് . "അങ്കില് എന്താ ചെയ്യുന്നേ ..." "ഇതെന്താ .." "ഈ ടി.വി ലു കാട്ടൂൺ ഇല്ലേ " "ആന്റി ചായ കുച്ചോ.." എന്നൊക്കെ തുടങ്ങി എല്ലാവരെയും പോയി ശല്യം ചെയ്യും .കമ്പ്യൂട്ടറിൽ വർക്ക് ചെയ്യുന്നവരുടെ അടുത്തു പോയിട്ട് വെറുതെ കീ ബോർഡിൽ ഒകെ ഞെക്കി അവരുടെ ക്ഷമ പരീക്ഷിക്കും . നമ്മുടെ പ്രോഡക്ട് ആയോണ്ട് ആരും ഒന്നും പറയില്ല. സ്വതവേ ഗൗരവക്കാരായ ചിലരുടെ അടുത്ത് മാത്രം അവള് പോവില്ല. അവരൊക്കെ ആള് പാവം ആണെങ്കിലും മുഖത്തൊരു വില്ലൻ ലുക്ക് ഉള്ളോണ്ട് അവൾക്ക് പേടിയാണ് . ചില ആളുകൾ ജോലി ചെയ്യുന്നതൊക്കെ അവള് കൗതുകത്തോടെ പോയി നോക്കി നിൽക്കാറും ഉണ്ട് . റോസ്‌മോളുടെ ശബ്ദം കേട്ട് മൂർത്തി അണ്ണനും ഞങ്ങളെ ഒന്ന് എത്തിനോക്കി . "ആഹ്....ഗുഡ് മോർണിംഗ് പൊന്നു ..." പുള്ളി അവളെ കണ്ടതോടെ എഴുനേറ്റു നിന്ന് ചിരിച്ചു . പണ്ട് അവള് വിളിച്ചിട്ട് നോക്കിയില്ലെന്നോ , വിഷ് ചെയ്തിട്ട് മിണ്ടിയില്ലെന്നോ എന്നൊക്കെ പറഞ്ഞു മൂർത്തി സാറുമായി വഴക്കിട്ടതാണ് .അതിനു ശേഷം പിന്നെ മൂർത്തി അണ്ണൻ റോസ്‌മോളുമായി നല്ല കൂട്ടാണ്.
"അങ്കിലിനു തോനെ പൈശ തരാൻ പൊന്നു ചാച്ചനോട് പഞിണ്ട്.." മുൻപ് മൂർത്തി അണ്ണൻ പറഞ്ഞ കാര്യം ഓർത്തു പൊന്നൂസ് പറഞ്ഞൊപ്പിച്ചു..തപ്പിത്തടഞ്ഞുകൊണ്ടാണ് അവള് വലിയ വാചകങ്ങൾ പറയുന്നത് ..

💬 Comments

View all comments