0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
മുൻപ് വന്നപ്പോൾ ഓഫീസിൽ നിന്നും ശമ്പളം ഒന്നും കിട്ടുന്നില്ല എന്നൊക്കെ മൂർത്തി അണ്ണൻ പൊന്നൂസിനോട് പറഞ്ഞിരുന്നു . അവളെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാണ് . ശമ്പളം ഒകെ കുറവാണു, അച്ഛനോട് പറഞ്ഞിട്ട് മൂർത്തി അങ്കിളിനു കൊറേ പൈസ തരാൻ പറ എന്നൊക്കെ പുള്ളി അറിയുന്ന മലയാളത്തിൽ മോളോട് തട്ടിവിട്ടിരുന്നു . "അപ്പിടിയാ ..ശരി ശരി ..." പുള്ളി അതുകേട്ടു ചിരിച്ചു . "ആ ..അപ്പിടി ..." അവളും അതുപോലെ പറഞ്ഞു തലയാട്ടി . അതൊക്കെ കേട്ട് ഓരോ ഓപ്പൺ ക്യാബിനിലായി ഇരിക്കുന്നവർ ചിരിക്കുന്നുണ്ട്. ഞാൻ മൂർത്തി അണ്ണനെ വിഷ് ചെയ്തു റോസ്‌മോളെയും കൂട്ടി എന്റെ കാബിനിലേക്ക് കയറി . പിന്നെ സീറ്റിലേക്ക് ചെന്നിരുന്നു . റോസ്‌മോളും എന്റെ അടുത്തായി മറ്റൊരു കസേരയിൽ ഇരുന്നു . അവളുടെ കാലുകൾ ഒന്നും അതിൽ ഇരുന്നാൽ നിലത്തേക്കെത്തില്ല..അതുകൊണ്ട് കസേരയിൽ ചാരി കിടക്കുകയാണ് എന്ന് പറയാം . "അതേയ്... മിണ്ടാണ്ടിരുന്നോണം കേട്ടല്ലോ ..." സീറ്റിലിരുന്നു മുന്പിലിരുന്ന ലാപ് ഓൺ ചെയ്തുകൊണ്ട് ഞാൻ റോസ്‌മോളെ നോക്കി . "ഹ്മ്മ് ..." അതിനു അവള് പയ്യെ തലയാട്ടി . അതൊക്കെ ചുമ്മാ എന്നെ ബോധിപ്പിക്കാൻ വേണ്ടിയാണു എന്ന് അവൾക്കും എനിക്കുമൊക്കെ നന്നായിട്ട് അറിയാം .. ലാപ് ഉണക്കിയ ശേഷം ഞാൻ ഓഫീസ് റൂമിലെ എ.സി ഓൺ ചെയ്തു തണുപ്പ് സ്വല്പം കുറച്ചിട്ടു . പെണ്ണിന് അധികം തണുപ്പ് പറ്റില്ല. വേഗം ജലദോഷം പിടിക്കും .അങ്ങനെ ഇരിക്കെ ജഗത് ക്യാബിനിലേക്ക് കേറിവന്നു .ഫോര്മാലിറ്റിയുടെ ആവശ്യം ഒന്നും ഞങ്ങൾക്കിടയിൽ ഇല്ലാത്തോണ്ട് കക്ഷി നേരെ വാതിൽ തുറന്നു കേറി .

💬 Comments

View all comments