0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
"ഹായ് പൊന്നു ..." എന്റെ അടുത്തിരിക്കുന്ന റോസ്‌മോളെ വിഷ് ചെയ്തു ചിരിച്ചുകൊണ്ടാണ് ജഗത് അകത്തേക്ക് കേറിയത് . "ഹായ് മാമ ...." അവള് തിരിച്ചും കൈവീശികൊണ്ട് ചിരിച്ചു . "സുഖം അല്ലേ ? " പുള്ളി വീണ്ടും തിരക്കിക്കൊണ്ട് ഞങ്ങൾക്ക് മുൻപിൽ കിടന്ന കസേരകളിലൊന്നിൽ ഇരുന്നു . "ശുകം ആഹ് .." അതിനു അവള് കൊഞ്ചലോടെ മറുപടി പറഞ്ഞു അടുത്തിരുന്ന എന്നെ ഒളികണ്ണിട്ട് നോക്കി .ഞാൻ അത് മൈൻഡ് ആക്കാതെ ജഗത്തിനോടായി സംസാരം തുടങ്ങി . അപ്പോഴേക്കും റോസിമോള് കസേരയിൽ നിന്നും നിരങ്ങി താഴേക്കിറങ്ങാൻ ശ്രമം തുടങ്ങിയിരുന്നു . ഒരുവിധം അവള് ചാടി ഇറങ്ങി. "ഡീ അവിടെ ഇരി ..." അവള് താഴെ ഇറങ്ങിയതും ഞാൻ കണ്ണുരുട്ടി. "ഇല്യ ..നാൻ പോവാ ..."
അത് പറ്റില്ലെന്ന ഭാവത്തിൽ അവള് തലയാട്ടി .പിന്നെ മേശയുടെ ഒരു സൈഡിലൂടെ ഓടികൊണ്ട് ജഗത് ഇരിക്കുന്ന ഭാഗത്തേക്ക് നീങ്ങി ."നാൻ ശാം മാമനെ നോക്കീ വരാ ..." ഓടുന്നതിനിടെ ഉറക്കെ പറഞ്ഞുകൊണ്ട് അവള് ക്യാബിന്റെ വാതിലിനടുത്തേക് നീങ്ങി. പിന്നെ അത് പയ്യെ തള്ളിതുറന്നുകൊണ്ട് പുറത്തേക്ക് ഓടി ... "ഡീ ഡീ ..." ഞാൻ വിളിച്ചെങ്കിലും പെണ്ണ് നിക്കാതെ ഓടി .. "പോയി..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .പിന്നെ വീണ്ടും ജഗത്തുമായി സംസാരം തുടർന്നു . "കവി...ഒരു ഡീൽ ക്യാൻസൽ ആച്..നമ്മ മെറ്റീരിയൽ അവളോ വർത്ത് ഇല്ലെന്നു സൊല്ലിയിറുക്കാ " ജഗത് ഞങ്ങളുടെ ഒരു ബിസിനസ് ഡീൽ നഷ്ടപെട്ടതോർത്തു സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു . "ഏതു ടീം ആണ് ?" ഞാൻ

💬 Comments

View all comments