Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]
സംശയത്തോടെ തിരക്കി .
"രവിചന്ദ്രൻ സാർ കമ്പനി ആണ് ..."
അവൻ പയ്യെ അതിനു മറുപടി നൽകി.
"അയാള് പണ്ടേ ഉടായിപ്പ് ആണ്..പോണെങ്കി പോട്ടെ .."
ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു . റെഡിമെയ്ഡ് ആയി ഡ്രെസ്സുകൾ കയറ്റി അയക്കുന്ന ഞങ്ങളുടെ കമ്പനിയുടെ നല്ലൊരു പർച്ചെസർ ആണ് രവിചന്ദ്രൻ . കേരളത്തിലും തമിഴ്‌നാട്ടിലും മുംബൈയിലും ഒകെ ആയി പുള്ളിക്ക് കുറെ ടെക്സ്റ്റൈൽ ഷോപ്‌സ് ഉണ്ട്.
"അപ്പടി സൊല്ലതാടാ ..ഏതാവത് സൊല്ലി റീറ്റെയ്‌ൻ പണ്ണണം "
ജഗത് എന്നോടായി ചിരിയോടെ പറഞ്ഞു .
നീ തന്നെ പറ അയാളോട് ..എനിക്കൊന്നും വയ്യ ..."
ഞാൻ ഒഴിഞ്ഞുമാറികൊണ്ട് കസേരയിലേക്ക് ചാഞ്ഞു .
പക്ഷെ ജഗത് എന്നെ വീണ്ടും നിർബന്ധിച്ചു . ഞങ്ങളുടെ വലിയൊരു ഡീൽ പുള്ളിയുമായാണ് . അത് നഷ്ടപ്പെട്ടാൽ ചെറിയ ഒരു ക്ഷീണം തന്നെയാണ് എന്നത് സത്യം ആണെങ്കിൽ കൂടി അയാള് കുറച്ചു കാലം ആയി ചൊറി ആണ് .
അങ്ങനെ സംസാരിച്ചിരിക്കെ ശ്യാം റോസ്‌മോളേയും എടുത്തുകൊണ്ട് ക്യാബിനുള്ളിലേക്ക് കയറിവന്നു .പിന്നെ അവനും ഞങ്ങളുടെ ഡിസ്കഷനിൽ ജോയിൻ ചെയ്തു . എന്ത് വേണം എന്ന ഭാവത്തിൽ ഞാൻ ശ്യാമിനെ നോക്കി .
"അത് വേണ്ടാന്ന് വെക്കാം ശ്യാമേ ..എന്തിനാ അയാളെ ഇങ്ങനെ താങ്ങുന്നത് ...അല്ലേൽ തന്നെ കുറെ ഡെബ്റ്റ് ഉണ്ടെന്നാണ് മൂർത്തി അണ്ണൻ പറഞ്ഞത് .."
ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു .
"കവി പറയുന്നത് തന്നെയാ ശരി..ക്വാളിറ്റി ചെക്കിങ് ഒകെ അത്രേം സ്ട്രിക്ട് ആയിട്ട് നടത്തി അയച്ച മെറ്റീരിയൽസ് ആണ് . രവി സാർ ചുമ്മാ നമ്മളെ
💬 Comments
View all comments