Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]
റോസ്‌മോൾ എന്നെ മുഖം ഉയർത്തി നോക്കി .
"വേണ്ടാ ഹ്ഹ ..."
ഞാൻ സ്വല്പം നീട്ടിപ്പറഞ്ഞുകൊണ്ട് ചിരിച്ചു .
"ഛീ ...ഡീ ആള്ക്കാര് കണ്ട ചീത്ത പെണ്ണാണെന്ന് പറയും ട്ടാ ...
ഇങ്ങനെ ഒന്നും കാണിക്കാൻ പാടില്ല ..അയ്യേ "
അവള് പാത്രം വടിച്ചു നക്കുന്നത് കണ്ടു ഞാൻ പെണ്ണിന്റെ കൈ പിടിച്ചു വെച്ചു.
"പൊന്നു നല്ലതാ ..."
അതുകേട്ടു പെണ്ണ് ഗമയിൽ എന്നെ നോക്കി .
"ഉവ്വ ...കണ്ടാലും മതി ..ഒക്കെ വാരിത്തേച്ച് വെച്ചിട്ട് ..."
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടും വശങ്ങളും ഒരു ടിഷ്യു പേപ്പർ എടുത്തു തുടച്ചു .
"ഇനീം ചാച്ചാ .."
ഞാൻ തുടക്കുന്നത് തടഞ്ഞു അവള് എന്നെ നോക്കി .
"രണ്ടെണ്ണം ആയില്ലേ ? അതൊക്കെ മതി ...അങ്ങോട്ട് നടന്നേ "
ഞാൻ അവളെ എന്റെ മടിയിൽ നിന്നും താഴേക്കിറക്കികൊണ്ട് ചിരിച്ചു .
"എന്താ ചാച്ചാ ..പീഷ് ."
അതോടെ എന്റെ കൈപിടിച്ചുകൊണ്ട് അവള് ചിണുങ്ങാൻ തുടങ്ങി ."പീസൊന്നും ഇല്ല...വാരിവലിച്ചു തിന്നിട്ട് വല്ല സൂക്കേടും വന്നാൽ നിന്റെ മഞ്ജുന്റെ വായിന്നു ഞാൻ കേൾക്കണം ..."
ഞാൻ കണ്ണുരുട്ടികൊണ്ട് അവളെ എടുത്തുപൊക്കി .
അതിനു പെണ്ണിന് മറുപടി ഒന്നുമില്ല. എന്നെ ചെറിയ സങ്കടത്തോടെ നോക്കുന്നുണ്ട് .
"പോവാം..."
ഞാൻ അവളെ നോക്കി ചിരിച്ചു .
"ഹ്മ്മ്..."
അതിനു ചുണ്ടു വക്രിച്ചുകൊണ്ട് അവള് പയ്യെ മൂളി .
അത്ര താല്പര്യം ഒന്നുമില്ല. വേണമെങ്കിൽ വയറു നിറയുന്ന വരെ ഐസ് ക്രീം തിന്നോളും .ഒരു പ്രവിഷയത്തെ കൂടുതൽ കഴിച്ചിട്ട് തൊണ്ടയിൽ ഇൻഫെക്ഷനും പനിയും ഒകെ
💬 Comments
View all comments