0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 895
അതിനു പെണ്ണ് തലയാട്ടികൊണ്ട് മറുപടി പറഞ്ഞു . "വീണന്റി എവിടെ...യാ ?" റോസ്‌മോൾ ശ്യാമിന്റെ അമ്മയെ നോക്കി കൊഞ്ചലോടെ തിരക്കി . "ഇപ്പൊ വരും...നിങ്ങള് ഇരിക്ക് ശ്യാമേ " അവര് ഞങ്ങളെ സ്വീകരിച്ചു ഇരുത്തി . പിന്നെ ചായ എടുക്കാമെന്നു പറഞ്ഞെങ്കിലും ഉച്ച നേരം ആയതുകൊണ്ട് ഞാൻ വേണ്ടെന്നു പറഞ്ഞു . റോസിമോള് ആണെന്ന് അപ്പോഴേക്കും ടി.വി യുടെ റിമോർട്ട് എടുത്തു ചാനെൽ മാറ്റികളിക്കാൻ തുടങ്ങി..
ശ്യാമിന്റെ അമ്മച്ചി ടി.വി കാണുന്നതിനിടെ ആണ് ഞങ്ങള് കേറിചെന്നത് . ഉച്ച സമയത്തും സീരിയൽ റീ-ടെലികാസ്റ്റ് ഉണ്ടല്ലോ ! "ഡീ പൊന്നു ...മാറ്റല്ലേ..ആന്റിക്കു അത് കാണണം " ഞാൻ പെണ്ണിന്റെ സ്വാതന്ത്ര്യം കണ്ടു കണ്ണുരുട്ടി. "അത് കുഴപ്പമില്ല കവിനെ ...അവള് കുട്ടി അല്ലെ ..." ശ്യാമിന്റെ അമ്മച്ചി അത് സാരമില്ലെന്ന് പറഞ്ഞു ചിരിച്ചു . അങ്ങനെ അവള് മാറ്റി മാറ്റി ഒടുക്കം ഏതോ ഒരു കാർട്ടൂൺ ചാനെൽ കണ്ടുപിടിച്ചു . അതോടെ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് സോഫയിലേക്ക് ചാരി റിമോട്ടും കെട്ടിപിടിച്ചിരുന്നു . അതോടെ ഞാനും ശ്യാമിന്റെ അമ്മയും ഓരോ വിശേഷങ്ങൾ പറഞ്ഞു ഇരുന്നു .അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞു വേഷം മാറി വീണ താഴേക്ക് ഇറങ്ങി വന്നു . ഒരു ചുവന്ന ചുരിദാറും കറുത്ത ബോട്ടവും ആണ് അവളുടെ വേഷം . മുൻവശത്തു തന്നെ സിബ്ബ് ഉള്ള ടൈപ്പ് ചുരിദാർ ആണ് . കുഞ്ഞിന് മുല കൊടുക്കുനുള്ള സൗകര്യം ആലോച്ചിട്ടാകും അങ്ങനെ ഉള്ള ഒരു വേഷം ! ഒന്ന് പ്രസവിച്ചതോടെ വീണ സ്വല്പം ഒന്ന് തടിച്ചിരുന്നെങ്കിലും ഇപ്പൊ ഏറെക്കുറെ പഴയ രൂപത്തിലേക്ക് വന്നിട്ടുണ്ട് . നനഞ്ഞ മുടിയിഴകൾ തോളിലൂടെ ഒരുവശത്തേക്കിട്ടു അത് തുവർത്തിക്കൊണ്ടാണ് അവള് സ്റ്റെയർ കേസ് ഇറങ്ങിവന്നത് . ഞാനും മോളും വന്നത് ഒരു സർപ്രൈസ് ആയിരുന്നതുകൊണ്ട് വീണ ഞങ്ങളെ അമ്പരപ്പോടെ നോക്കി... "ഇതെപ്പോ വന്നു ?" അവള് ടവ്വലുകൊണ്ട് തല തുവർത്തികൊണ്ട് വേഗം സ്റ്റെപ്പുകൾ ചാടി ഇറങ്ങി . "ഒരു അഞ്ചു മിനുട്ട് ആയെടി ..." ഞാൻ അവളെ നോക്കി പയ്യെ പറഞ്ഞു . "ഡീ പൊന്നു ..." ടി.വി യിലേക്ക് കണ്ണും നട്ടിരുന്ന റോസിമോളെ വീണ ഉറക്കെ വിളിച്ചു . അതോടെ പെണ്ണ് ടി.വി യിൽ നിന്നും കണ്ണെടുത്തു വീണയെ ശ്രദ്ധിച്ചു . "വാവ ?" റോസിമോള് വീണയെ കണ്ടതും സംശയം പ്രകടിപ്പിച്ചു . "വാവ ഉറങ്ങിയെടി ...." വീണ അതിനു

💬 Comments

View all comments