0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
പിടിച്ചു ഉന്തിക്കൊണ്ട് ഞാൻ ചിരിയോടെ തിരക്കി. അതോടെ റോസ്‌മോള് പഞ്ഞിക്കൂനയിലേക്ക് മൂക്കും കുത്തി വീണു ..കിഷോറും ഞാനും അത് ചെറു ചിരിയോടെ നോക്കി"ആഹ്...ഹ്ഹ ഹ്ഹ " പഞ്ഞിയിലേക്ക് വീണതും പെണ്ണ് ഒന്ന് ഒച്ചവെച്ചു . പിന്നെ സ്വല്പം പണിപ്പെട്ടു തപ്പി പിണഞ്ഞു എഴുനേറ്റു . എഴുന്നേറ്റ ശേഷം ഇടുപ്പിൽ രണ്ടു കയ്യും കുത്തിപ്പിടിച്ചു എന്നെ മുഖം ഉയർത്തി നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു . അവളുടെ തലയിലും ഡ്രെസ്സിലും ഒകെ അതോടെ പഞ്ഞി പറ്റിപിടിച്ചിരുന്നു . "അയ്യോ..പൊന്നു പാവം ..." കിഷോർ അതുകണ്ടു പെണ്ണിനെ മൂപ്പിച്ചു . "ഏയ്..ഇത് നല്ല രസം ആണ് ..അല്ലെ റോസു..." ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് നിലത്തേക്ക് ഇരുന്നു . പിന്നെ അവളുടെ തലയിലെ പഞ്ഞി ഒകെ തട്ടിക്കളഞ്ഞു ചിരിച്ചു .പക്ഷെ അതിന്റെ ദേഷ്യത്തില് കക്ഷി എന്റെ കൈതട്ടിമാറ്റികൊണ്ട് മുഖം വീർപ്പിച്ചു . "ഓ പിന്നെ ....അവളുടെ ഒരു പൗറ് കാട്ടല്..." ഞാൻ അതുകണ്ടു ചിരിച്ചു റോസ്‌മോളെ എടുത്തു പൊക്കിക്കൊണ്ട് എണീറ്റു. "ചാച്ചാ..തെണ്ടി...യാ..." ഞാൻ എടുത്തതും പെണ്ണ് കാലിട്ടടിച്ചുകൊണ്ട് എന്റെ മുഖത്ത് പയ്യെ അടിച്ചു. കിഷോർ അതുകേട്ടു ഒന്ന് അടക്കിപ്പിടിച്ചു ചിരിച്ചു . "സ്സ് ... അങ്ങനെ പറയല്ലേ..ആള്ക്കാര് കേൾക്കും ..." ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ മുത്തി . "ആ മഞ്ജുസിനെ പറഞ്ഞാൽ മതി..ഓരോന്ന് പറയുന്നത് കേട്ടിട്ട് ഇപ്പൊ ഇവളും പഠിച്ചുവെച്ചിട്ടുണ്ട് " ഞാൻ കിഷോറിനെ നോക്കി കണ്ണിറുക്കികൊണ്ട് ചിരിച്ചു . "എന്നാപ്പിന്നെ പോവല്ലേ ? " കിഷോർ എന്നോടായി തിരക്കി , ശേഷം കയ്യിൽ കെട്ടിയ വാച്ചിലേക്കും ഒന്ന് നോക്കി

💬 Comments

View all comments